തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 65-ാമത് ജനറൽ കൺവൻഷൻ ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നു വരെ തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്ത് ബിഷപ് ഏബ്രഹാം നഗറിൽ നടക്കും.
പ്രിസൈഡിംഗ് ബിഷപ് ഡോ.തോമസ് ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിക്കും. ബിഷപ്പുമാരായ ഡോ. എം.കെ. കോശി, ഡോ. ടി.സി.ചെറിയാൻ, ഡോ.സി.വി മാത്യു, എ.ഐ. അലക്സാണ്ടർ എന്നിവർ വിവിധ യോഗങ്ങൾക്ക് നേതൃത്വം നൽകും. റവ.ഡോ.അശോക് ആൻഡ്രൂസ് (കൊൽക്കത്ത), റവ.ഡോ.അജിത് കുമാർ (ബംഗ്ലൂരു) എന്നിവരാണ് മുഖ്യപ്രസംഗകർ.
പ്രിസൈഡിംഗ് ബിഷപ് ഡോ.തോമസ് ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന സഭ കൗൺസിൽ യോഗത്തിൽ കൺവൻഷന്റെ നടത്തിപ്പിന് വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. സംഘാടകസമിതി യോഗം ഇന്ന് രാവിലെ10.30 ന് സഭ ആസ്ഥാനത്ത് നടക്കും.
Tags : nattu vishesham Evangelical Church Convention