ലീജിയൻ ഓഫ് മേരി പാലാ രൂപതാംഗങ്ങൾ കുറവിലങ്ങാട് മുത്തിയമ്മയ്ക്കരികിലേക്ക് നടത്തിയ തീർഥാടനം.
കുറവിലങ്ങാട്: മരിയഭക്തിയുടെ പ്രചാരകരായി ലീജിയൻ ഓഫ് മേരി പാലാ രൂപതാംഗങ്ങൾ കുറവിലങ്ങാട് മുത്തിയമ്മയ്ക്കരികിലെത്തി. എട്ടുനോമ്പാചരണത്തിനിടയിൽ സംഘമായി എത്തിയ ലീജിയൻ ഓഫ് മേരി അംഗങ്ങളെ ഇടവക ഹൃദ്യമായി വരവേറ്റു.
നൂറുകണക്കായ ലീജിയൻ ഓഫ് മേരി അംഗങ്ങൾ പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചൻ സ്മാരക പാർക്കിൽ സംഗമിച്ച് പദയാത്രയായാണ് മുത്തിയമ്മയ്ക്കരികിലെത്തിയത്. ലീജിയൻ ഓഫ് മേരി കേരള സെനാത്തൂസ് ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിന്റെ നേതൃത്വത്തിലാണ് തീർഥാടകസംഘം എത്തിയത്.
Tags : Nattuvishesham DistrictNews