Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eviction Began

Thrissur

ഒ​ഴി​പ്പി​ക്ക​ൽ തു​ട​ങ്ങി, പ്ര​തി​ഷേ​ധി​ച്ച വ്യാ​പാ​രി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു

ചേ​ർ​പ്പ്: ച​ന്ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​രി​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഇ​ന്ന​ലെ ര​ണ്ടു ക​ട​ക​ൾ പൂ​ട്ടി സീ​ൽ ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​ പാ​രി​ക​ൾ രം​ഗ​ത്തെ​ത്തി.

ബ​ല​മാ​യി ക​ട​ക​ൾ ഒ​ഴി​പ്പി​ക്കാ​ൻ എ​ത്തി​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യാ​ൻ ശ്ര​മി​ച്ച ചേ​ർ​പ്പ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​കെ. ഭാ​ഗ്യ​നാ​ഥ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​രു​ൺ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​തീ​ഷ്, ച​ന്ത​യി​ലെ തു​ണി​ക്ക​ട​യു​ട​മ സ​ത്യ​ൻ എ​ന്നി​വ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ന്നി​ട് ഇ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ടു.
ക​ട ഒ​ഴി​യാ​ൻ ത​യാ​റാ​കാ​തി​രു​ന്ന ച​ന്ത​യ്ക്കു മു​ൻ​വ​ശ​ത്ത് അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ സ്ഥാ​പ​നം ന​ട​ത്തു​ന്ന ചേ​ർ​പ്പ് ത​ളി​ക്കു​ളം വീ​ട്ടി​ൽ റോ​ബി​ൻ​സ​ൺ പൊ​ലി​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു​വീ​ണു. ഇ​ദ്ദേ​ഹ​ത്തെ പൊ​ലി​സ് ജീ​പ്പി​ൽ ചേ​ർ​പ്പ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജോ ജോ​ർ​ജ്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള ഉ​ദ്യേ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പൊ​ലി​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ച​ന്ത​യി​ലെ​ത്തി മു​ന്നി​ലെ ക​ട​യു​ട​മ​ക​ളോ​ട് ഒ​ഴി​യാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ഞ്ചാ​യ​ത്തി​നെ​തി​രേ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി പ്ര​തി​ഷേ​ധി​ച്ചു. ബ​ലം പ്ര​യോ​ഗി​ച്ച് ഒ​ഴി​പ്പി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​വ​ശ്യം. തു​ട​ർ​ന്ന് വ്യാ​പാ​രി​ക​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ക​യാ​യി​രു​ന്നു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ വ​സ്തു​ക്ക​ൾ അ​ധി​കൃ​ത​ർ ച​ന്ത​യി​ലെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ മു​റി​ക​ളി​ലേ​ക്ക് മാ​റ്റി. ച​ന്ത​യ്ക്കു മു​ന്നി​ലെ ക​ട​ക​ൾ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് പൊ​ലി​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പൂ​ട്ടി സീ​ൽ ചെ​യ്തു.
അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ അ​ട​ച്ചി​ട്ടു. പൊ​ലി​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ സ​മ​ര​വും ന​ട​ത്തി.

ഹൈ​ക്കോ​ട​തി​യി​ൽ മ​റ്റു വ്യാ​പാ​ര​സ്ഥാ​പ​ന ഉ​ട​മ​ക​ൾ ന​ൽ​കി​യ കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ 19നു ​ശേ​ഷ​മേ തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കൂ.

Latest News

Corehub Up