തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ ചോദ്യം ചെയ്യലുകള്‍ക്കായി പിഎസ്സി അംഗങ്ങള്‍ നേരിട്ടു ഹാജരാകുന്നതിനായി ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്കുമെന്നു സൂചന.
പിഎസ്സി അംഗങ്ങള്‍ക്ക് പത്യേക നിയമപരിരക്ഷ ഇല്ലെന്ന നിയമോപദേശത്തിനു പിന്നാലെ പിഎസ്സി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ആദ്യം നോട്ടീസ് അയച്ച നാലു പിഎസ്സി അംഗങ്ങള്‍ക്കും വീണ്ടും നോട്ടീസ് അയയ്ക്കുന്നതിനാണ് തയാറെടുക്കുന്നത്. അതും നിരസിക്കപ്പെട്ടാല്‍ പ്രത്യേക അന്വേഷണ സംഘം വാറന്റിനായി കോടതിയെ സമീപിച്ചേക്കും.