പിഎസ്സി പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ഇന്നും നാളെയും മറ്റന്നാളും ഈ മാസം 10നും നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഓണ്‍ലൈന്‍, ഒഎംആര്‍ പരീക്ഷകളും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചതായി പിഎസ്സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കായികക്ഷമതാ പരീക്ഷ
തിരുവനന്തപുരം: വനം, വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് ഇന്നും നാളെയും മറ്റന്നാളുമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചതായി പിഎസ്സി അറിയിച്ചു.
എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു
കോട്ടയം: എംജി സര്‍വകലാശാല ഇന്നു മുതല്‍ ഏഴു വരെ നടത്താനിരുന്ന എല്ലാ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതിപിന്നീട് അറിയിക്കും.