കൗമരക്കാരായ ചില പെണ്‍കുട്ടികള്‍ക്ക് നിയന്ത്രിക്കാനാകാത്ത വിധം രക്തസ്രാവം ഉണ്ടായെന്നിരിക്കാം. അങ്ങനെ വരികയാണെങ്കില്‍ അവര്‍ക്ക് രക്തസ്രാവം കൊണ്ടുണ്ടാകുന്ന വിളര്‍ച്ച വരാനുള്ള സാധ്യതയുണ്ട്.
വളരുന്ന കുട്ടികളില്‍ വിളര്‍ച്ച വന്നു കഴിഞ്ഞാല്‍ അത് പലവിധ ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമാകും. പഠിത്തത്തില്‍ ഉത്സാഹമില്ലായ്മ, എപ്പോഴും ഉറങ്ങണം എന്ന് തോന്നിക്കൊണ്ടിരിക്കുക, ദേഷ്യം വരിക, ചില ആഹാര സാധനങ്ങളോട് അമിതമായ ഇഷ്ടം കാണിക്കുക, ഓടുമ്പോഴോ പടി കയറുമ്പോഴോ പെട്ടെന്ന് കിതയ്ക്കുക, ശ്വാസംമുട്ടൽ വരിക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ഇതൊക്കെ കണ്ടിരുന്നാലും ചിലപ്പോള്‍ രക്ഷിതാക്കള്‍ക്ക് ഇത് വിളര്‍ച്ചയുടെ ലക്ഷണമാണെന്ന് മനസിലായെന്നു വരില്ല.
ഗൈനക്കോളജിസ്റ്റിനെ
കാണേണ്ടത് എപ്പോൾ?
അമിത രക്തസ്രാവം തടയാനും വിളര്‍ച്ച മാറ്റാനുമുള്ള മരുന്നുകള്‍ ഗൈനക്കോളജിസ്റ്റിന് നിര്‍ദേശിക്കാന്‍ സാധിക്കും. മാത്രവുമല്ല വളരെ വിരളമായി വരുന്ന
അണ്ഡാശയത്തിലെ ചില മുഴകളോ അല്ലെങ്കില്‍ ഗര്‍ഭാശയത്തിന് അകത്തു വരുന്ന ചില കുഴപ്പങ്ങളോ കണ്ടുപിടിക്കാന്‍ സ്കാന്‍ ചെയ്യാനും വിളര്‍ച്ച എത്രത്തോളം ഉണ്ടെന്ന് കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള ടെസ്റ്റുകള്‍ നിർദേശി ക്കാനും ഗൈനക്കോളജിസ്റ്റിന് സാധിക്കും.
ആര്‍ത്തവ ചക്രം തുടങ്ങി കഴിഞ്ഞ് ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ വരുന്ന മേല്‍പ്പറഞ്ഞ ആര്‍ത്തവ ക്രമക്കേടുകള്‍ ശാരീരിക വളര്‍ച്ചയുടെ ഭാഗമായി വരുന്നതാണ്. അതുകൊണ്ട് മാതാപിതാക്കളോ കുട്ടികളോ വ്യാകുലപ്പെടേണ്ടതില്ല. രക്തസ്രാവം കൂടുതലാണെങ്കില്‍ തീര്‍ച്ചയായും ഗൈനക്കോളജിസ്റ്റിനെ കണ്ട് അതിനുള്ള പ്രതിവിധി തേടേണ്ടതാണ്.
വിവരങ്ങൾ: ഡോ.ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.