Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excise Registers

Ernakulam

ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​ര്‍: പെ​രു​മ്പാ​വൂ​രി​ല്‍ എ​ക്‌​സൈ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 505 എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ള്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന പെ​രു​മ്പാ​വൂ​രി​ല്‍ ല​ഹ​രി വ്യാ​പ​നം ത​ട​യാ​നാ​യി എ​ക്‌​സൈ​സ് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 505 എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ള്‍. ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​ര്‍ ആ​രം​ഭി​ച്ച മേ​യ് അ​വ​സാ​നം മു​ത​ലു​ള്ള ക​ണ​ക്കാ​ണി​ത്.

പ്ര​ദേ​ശ​ത്ത് ല​ഹ​രി ഉ​പ​യോ​ഗ​വും വി​ല്പ​ന​യും വ​ര്‍​ധി​ച്ചു​വ​രു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ തീ​വ്ര എ​ന്‍​ഡി​പി​എ​സ് സ്‌​പെ​ഷ​ല്‍ ഡ്രൈ​വാ​യ ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇ​ക്കാ​ല​യ​ള​വി​ല്‍ ഈ ​പ്ര​ദേ​ശ​ത്ത് എ​ക്‌​സൈ​സ് വ​കു​പ്പ് 6,748 റെ​യ്ഡു​ക​ളാ​ണ് ന​ട​ത്തി​യ​ത്. ഇ​തി​ല്‍ 313.867 കി​ലോ ക​ഞ്ചാ​വും 1139.926 ഗ്രാം ​ഹെ​റോ​യി​നും 1.615 കി​ലോ ഹാ​ഷി​ഷ് ഓ​യി​ലും 20.339 ഗ്രാം ​എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തു.


അ​ഞ്ച് ക​ഞ്ചാ​വ് ചെ​ടി​ക​ളും 35 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും 65.750 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ മ​ദ്യ​വും 6.500 ലി​റ്റ​ര്‍ ബി​യ​റും പി​ടി​ച്ചെ​ടു​ക്കു​ക​യു​ണ്ടാ​യി. 23 അ​ബ്കാ​രി കേ​സു​ക​ളും കോ​പ്ട നി​യ​മ​പ്ര​കാ​രം 104 കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

തൊ​ണ്ടി മു​ത​ലാ​യി 72,600 രൂ​പ പി​ടി​ച്ചെ​ടു​ക്കു​ക​യു​ണ്ടാ​യി. കോ​പ്ട നി​യ​മ​പ്ര​കാ​ര​മു​ള്ള കേ​സു​ക​ളി​ല്‍ 20,800 രൂ​പ പി​ഴ ഈ​ടാ​ക്കി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ലേ​ബ​ര്‍ ക്യാ​മ്പു​ക​ള്‍, വി​ദ്യാ​ല​യ- കോ​ള​ജ് പ​രി​സ​ര​ങ്ങ​ള്‍, ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍, ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍​ക്ക് സാ​ധ്യ​ത​യു​ള്ള മ​റ്റ് കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up