Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ExecutiveMeeting

ഫിഫ പ്രസിഡന്‍റ് ക​​​​​സേ​​​​​ര​​​​​യു​​​​​റ​​​​​പ്പി​​​​​ക്കാ​​​​​ൻ ഇ​​​​​ൻ​​​​​ഫാ​​​​​ന്‍റീ​​​​​നോ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ചു

റ​​​​​ബാ​​​​​ത്ത് (​​​​​മൊ​​​​​റോ​​​​​ക്കോ): ലോ​​​​​ക​​​​​ക​​​​​പ്പ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ വാ​​​​​ണി​​​​​ജ്യ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ വി​​​​​റ്റ​​​​​ഴി​​​​​ക്കാ​​​​​നു​​​​​ള്ള വി​​​​​വാ​​​​​ദ നീ​​​​​ക്കം പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ, സ്ഥാ​​​​​നം സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​ള്ള തീ​​​​​വ്ര​​​​​ശ്ര​​​​​മ​​​​​വു​​​​​മാ​​​​​യി ഫി​​​​​ഫ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജി​​​​​യാ​​​​​നി ഇ​​​​​ൻ​​​​​ഫാ​​​​​ന്‍റീ​​​​​നോ.

പ്ര​​​​​ക്ഷു​​​​​ബ്‌​​​​​ധ​​​​​മാ​​​​​യ അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​നി​​​​​ടെ സം​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ലെ മു​​​​​തി​​​​​ർ​​​​​ന്ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര യോ​​​​​ഗം ഇ​​​​​ൻ​​​​​ഫാ​​​​​ന്‍റീ​​​​​നോ ഇ​​​​​ന്ന​​​​​ലെ മൊ​​​​​റോ​​​​​ക്കോ​​​​​യി​​​​​ലെ റ​​​​​ബാ​​​​​ത്തി​​​​​ൽ വി​​​​​ളി​​​​​ച്ചു​​​​​ചേ​​​​​ർ​​​​​ത്തു.

അ​​​​​ടു​​​​​ത്ത ഏ​​​​​ഴു മാ​​​​​സ​​​​​ത്തേ​​​​​ക്ക് പ​​​​​ദ​​​​​വി​​​​​യി​​​​​ൽ തു​​​​​ട​​​​​രു​​​​​ക​​​​​യും വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ സ​​​​​മ​​​​​വാ​​​​​യം ക​​​​​ണ്ടെ​​​​​ത്തു​​​​​ക​​​​​യു​​​​​മാ​​​​​ണ് യോ​​​​​ഗ​​​​​ത്തി​​​​​ലൂ​​​​​ടെ ഇ​​​​​ൻ​​​​​ഫാ​​​​​ന്‍റീ​​​​​നോ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്.

ഫി​​​​​ഫ​​​​​യു​​​​​ടെ വാ​​​​​ണി​​​​​ജ്യ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ളു​​​​​ടെ 20 ശ​​​​​ത​​​​​മാ​​​​​നം വി​​​​​ഹി​​​​​തം സ്വ​​​​​കാ​​​​​ര്യ നി​​​​​ക്ഷേ​​​​​പ​​​​​ക​​​​​ർ​​​​​ക്കു വി​​​​​റ്റ് 420 കോ​​​​​ടി ഡോ​​​​​ള​​​​​ർ ക​​​​​ണ്ടെ​​​​​ത്താ​​​​​നാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ൻ​​​​​ഫാ​​​​​ന്‍റീ​​​​​നോ​​​​​യു​​​​​ടെ നീ​​​​​ക്കം.

യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ കു​​​​​ടും​​​​​ബ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മു​​​​​ള്ള ക​​​​​മ്പ​​​​​നി​​​​​ക്ക് ഇ​​​​​തി​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​മു​​​​​ണ്ടെ​​​​​ന്ന റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളും ശ​​​​​ക്ത​​​​​മാ​​​​​യ എ​​​​​തി​​​​​ർ​​​​​പ്പി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യി. യൂ​​​​​റോ​​​​​പ്യ​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ യു​​​​​വേ​​​​​ഫ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള പ്ര​​​​​മു​​​​​ഖ കൂ​​​​​ട്ടാ​​​​​യ്മ​​​​​ക​​​​​ൾ ശ​​​ക്ത​​​മാ​​​യി രം​​​ഗ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ പ​​​​​ദ്ധ​​​​​തി ഉ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്നു.

വി​​​​​വാ​​​​​ദ പ​​​​​ദ്ധ​​​​​തി ഉ​​​​​പേ​​​​​ക്ഷി​​​​​ച്ചെ​​​​​ങ്കി​​​​​ലും ഇ​​​​​ൻ​​​​​ഫാ​​​​​ന്‍റീ​​​​​നോ​​​​​യ്‌​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ ശ​​​​​ക്ത​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. യൂ​​​​​റോ​​​​​പ്യ​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ യു​​​​​വേ​​​​​ഫ ഇ​​​​​ൻ​​​​​ഫാ​​​​​ന്‍റീ​​​​​നോ​​​​​യി​​​​​ലു​​​​​ള്ള വി​​​​​ശ്വാ​​​​​സം ന​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

വെ​​​​​യി​​​​​ൽ​​​​​സ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നു​​​​​ള്ള പി​​​​​ന്തു​​​​​ണ പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ചു. ഇം​​​​​ഗ്ല​​​​​ണ്ടും പി​​​​​ന്തു​​​​​ണ പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് സൂ​​​​​ച​​​​​ന. ഫു​​​​​ട്ബോ​​​​​ളി​​​​​ന്‍റെ ആ​​​​​ത്മാ​​​​​വി​​​​​നെ വി​​​​​ൽ​​​​​ക്കാ​​​​​നാ​​​​​ണ് ഇ​​​​​ൻ​​​​​ഫാ​​​​​ന്‍റീ​​​​​നോ ശ്ര​​​​​മി​​​​​ച്ച​​​​​തെ​​​​​ന്ന് യു​​​​​വേ​​​​​ഫ ആ​​​​​രോ​​​​​പി​​​​​ച്ചു.

അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷം മാ​​​​​ർ​​​​​ച്ച് മാ​​​​​സം മൊ​​​​​റോ​​​​​ക്കോ​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ഫി​​​​​ഫ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ൽ നാ​​​​​ലാം ത​​​​​വ​​​​​ണ​​​​​യും പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ടാ​​​​​നു​​​​​ള്ള ഇ​​​​​ൻ​​​​​ഫാ​​​​​ന്‍റീ​​​​​നോ​​​​​യു​​​​​ടെ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ​​​​​ക്ക് ഈ ​​​​​വി​​​​​വാ​​​​​ദം ക​​​​​ന​​​​​ത്ത തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​ണ് ന​​​​​ൽ​​​​​കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

43 ഫി​​​​​ഫ അം​​​​​ഗ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ രേ​​​​​ഖാ​​​​​മൂ​​​​​ലം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടാ​​​​​ൽ ഇ​​​​​ൻ​​​​​ഫാ​​​​​ന്‍റീ​​​​​നോ​​​​​യെ പു​​​​​റ​​​​​ത്താ​​​​​ക്കാ​​​​​ൻ പ്ര​​​​​ത്യേ​​​​​ക ജ​​​​​ന​​​​​റ​​​​​ൽ ബോ​​​​​ഡി യോ​​​​​ഗം വി​​​​​ളി​​​​​ച്ചു​​​​​ചേ​​​​​ർ​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കും. 55 അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ള്ള യു​​​​​വേ​​​​​ഫ​​​​​യ്ക്ക് ത​​​​​നി​​​​​യെ ഇ​​​​​തി​​​​​നു മു​​​​​ൻ​​​​​കൈ​​​​​യെ​​​​​ടു​​​​​ക്കാ​​​​​ം.

Latest News

Corehub Up