Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Explosive-laden

Europe

സൈ​നി​ക വി​മാ​ന​ത്തി​ന് സ​മീ​പം സ്ഫോ​ട​ക​വ​സ്തു ഘ​ടി​പ്പി​ച്ച ഡ്രോ​ൺ; ജ​ർ​മ​നി​യി​ൽ വ​ൻ അ​ട്ടി​മ​റി ശ്ര​മം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

ജ​ർ​മ​നി: ജ​ർ​മ​നി​യി​ലെ ലെ​യ്പ്സി​ഗ്/​ഹാ​ല്ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സൈ​നി​ക വി​മാ​ന​ത്തി​ന് തൊ​ട്ട​ടു​ത്ത് സ്ഫോ​ട​ക​വ​സ്തു ഘ​ടി​പ്പി​ച്ച ഡ്രോ​ൺ ക​ണ്ടെ​ത്തി. നാ​റ്റോ സ​ഖ്യ​സേ​ന​യു​ടെ ആ​യു​ധ നീ​ക്ക​ത്തി​ന് പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​മു​ഖ ച​ര​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

ജ​ർ​മ​നി​യെ ന​ടു​ക്കി​യ വ​ൻ ദു​ര​ന്ത ഭീ​ഷ​ണി​യാ​ണ് ഫെ​ഡ​റ​ൽ പോ​ലീ​സി​ലെ വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ഒ​ഴി​വാ​യ​ത്. വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണെ​ന്നും ഹൈ​ബ്രി​ഡ് അ​ക്ര​മ​ണ ഭീ​ഷ​ണി​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും ജ​ർ​മ​ൻ ഫെ​ഡ​റ​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ ഡോ​ബ്രി​ന്‍റ് വ്യ​ക്ത​മാ​ക്കി.

ഫ്രാ​ൻ​സി​ൽ നി​ന്ന് എ​ത്തി​ച്ച ആ​യു​ധ​ശേ​ഖ​ര​വു​മാ​യി മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ ത​യാ​റാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന യു​ക്രെ​യ്നി​ൻ അ​ന്റോ​ണോ​വ് (AN-124 Condor) ച​ര​ക്ക് വി​മാ​ന​ത്തി​ന് സ​മീ​പ​ത്താ​ണ് സ്ഫോ​ട​ക​വ​സ്തു ഘ​ടി​പ്പി​ച്ച ഡ്രോ​ൺ ക​ണ്ടെ​ത്തി​യ​ത്. സൈ​നി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വെ​ടി​മ​രു​ന്നു​ക​ളും അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ളു​മാ​യി​രു​ന്നു ഈ ​വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

വി​ദ​ഗ്ധ പ​രി​ശീ​ല​ന​വും സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​വു​മു​ള്ള സം​ഘം കൃ​ത്യ​മാ​യ പ്ലാ​നി​ങ്ങോ​ടെ ന​ട​ത്തി​യ അ​ട്ടി​മ​റി ശ്ര​മ​മാ​ണി​തെ​ന്ന് പ്ര​മു​ഖ ജ​ർ​മ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.റ​ൺ​വേ അ​ട​ച്ചു​സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ വ​ട​ക്ക​ൻ റ​ൺ​വേ പൂ​ർ​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടി.

നി​ല​വി​ൽ തെ​ക്ക​ൻ റ​ൺ​വേ വ​ഴി മാ​ത്ര​മാ​ണ് സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​തി​നി​ടെ, വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം വ​ച്ച് അ​ജ്ഞാ​ത​മാ​യ മ​റ്റൊ​രു പ​റ​ക്കും വ​സ്തു മ​റ്റ് ച​ര​ക്ക് വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച​താ​യും വി​വ​ര​മു​ണ്ട്. റ​ൺ​വേ അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ലാ​ൻ​ഡിംഗ് ഒ​ഴി​വാ​ക്കി ഹാ​നോ​വ​റി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട ഈ ​വി​മാ​ന​ത്തി​ന് നി​​സാ​ര കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ഈ ​ര​ണ്ടാ​മ​ത്തെ വ​സ്തു​വി​നാ​യു​ള്ള തി​ര​ച്ചി​ൽ സ്റ്റേ​റ്റ് ക്രി​മി​ന​ൽ പോലീ​സ് ഓ​ഫി​സ് (LKA) ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ തീ​വ്ര​വാ​ദ, ചാ​ര​വൃ​ത്തി കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന ക​ൾ​സ്രൂ​ഹെ​യി​ലെ ഫെ​ഡ​റ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ജ​ന​റ​ലി​ന്‍റെ ഓ​ഫി​സ് കേ​സ് ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​ക​യാ​ണ്.

Latest News

Corehub Up