നിലമ്പൂർ: പുഴയിലൂടെ ഒഴുകി വരികയായിരുന്ന മരം പിടിക്കുന്നതിനിടയിൽ യുവാവിനെ ചാലിയാർ പുഴയിൽ കാണാതായി. മമ്പാട് ഓടായ്ക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന് താഴെ ഭാഗത്ത് ഇന്നലെ ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം മരപിടിക്കുന്നതിനിടെ മമ്പാട് ബീമ്പുങ്ങൽ പനയം തൊടിക യാഷിക്ക് ബിനുവിനെ ( 33) യാണ് കാണാതായത്.
നിലമ്പൂർ അഗ്നിരക്ഷാ സേനയുടെയും ഇആർഎഫിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. യാഷിക്ക് ബിനുവിനൊപ്പമുണ്ടായിരുന്ന അനീസ്. സാജിദ് എന്നിവർ പുഴ നീന്തി രക്ഷപ്പെട്ടു.
മരത്തിൽ പിടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിൽ അവശനായ യാഷിക്ക് ബിനു ചാലിയാറിലൂടെ ഒഴുകി പോകുകയായിരുന്നു. വിവരം നാട്ടുകാർ അറിഞ്ഞത് അര മണിക്കൂറോളം കഴിഞ്ഞാണ് അഗ്നി രക്ഷാ സേന അറിയുന്നത് .അഗ്നി രക്ഷാ സേനയും പോലീസും ഇആർഎഫ് അംഗങ്ങളും സ്ഥലത്ത് തുടരുകയാണ്.