ന്യൂഡൽഹി: ഫ്രാൻസിൽ വർധിച്ചുവരുന്ന പ്രക്ഷോഭങ്ങളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി.
വലിയ ജനക്കൂട്ടങ്ങളെയും പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളെയും ഒഴിവാക്കണമെന്നും പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി അഭ്യർഥിച്ചു.
ജീവിതച്ചെലവ് വർധിച്ചതിനെതിരേയുള്ള വിദ്യാർഥി പ്രക്ഷോഭം വലിയ തോതിലുള്ള അക്രമങ്ങളിലേക്കും കൊള്ളിവയ്പിലേക്കും മാറിയ സാഹചര്യത്തിൽ പാരീസ്, ലിയോൺ, നൈസ് തുടങ്ങിയ നഗരങ്ങളിൽ പ്രാദേശിക കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
അത്യാഹിത ഘട്ടങ്ങളിൽ പാരീസിലെ ഇന്ത്യൻ എംബസിയെയോ മാഴ്സെയിലെ കോൺസുലേറ്റിനെയോ ബന്ധപ്പെടാവുന്നതാണെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.