Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : F-35

ഇറാനെതിരായ യുദ്ധം:  അമേരിക്കയ്ക്കു നഷ്ടമായത് എഫ്-35 അടക്കം 42 വിമാനങ്ങൾ

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക​യ്ക്കു ന​ഷ്ട​മാ​യ​ത് 42 വി​മാ​ന​ങ്ങ​ൾ. അ​ത്യാ​ധു​നി​ക എ​ഫ്-35 യു​ദ്ധ​വി​മാ​ന​ങ്ങ​ളും ഡ്രോ​ണു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യി കോ​ൺ​ഗ്ര​ഷ​ണ​ൽ റി​സ​ർ​ച്ച് സ​ർ​വീ​സ് (സി​ആ​ർ​എ​സ്) ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഒ​രു എ​ഫ്-35​ന് പു​റ​മേ നാ​ല് എ​ഫ്-15 യു​ദ്ധ​വി​മാ​ന​ങ്ങ​ളും ന​ഷ്ട​മാ​യി. ആ​കാ​ശ​ത്ത് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്ക് ഇ​ന്ധ​നം നി​റ​യ്ക്കാ​നു​ള്ള കെ​സി-135 ഇ​നം ടാ​ങ്ക​ർ വി​മാ​ന​ങ്ങ​ൾ ഏ​ഴെ​ണ്ണ​വും റെ​ഡാ​ർ ഘ​ടി​പ്പി​ച്ച് നി​രീ​ക്ഷ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന അ​വാ​ക്സ് വി​മാ​നം ഒ​ന്നും ന​ഷ്ട​പ്പെ​ട്ടു. യു​ദ്ധ​ത്തി​നി​ടെ​യും അ​ല്ലാ​തെ​യും ഇ​വ ന​ശി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി‍.

പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വു പ്ര​കാ​രം ഫെ​ബ്രു​വ​രി 28 മു​ത​ൽ ഒ​രു മാ​സം നീ​ണ്ട ആ​ക്ര​മ​ണ​ത്തി​ന് 2900 കോ​ടി ഡോ​ള​ർ ചെ​ല​വാ​യെ​ന്ന് യു​എ​സ് പ്ര​തി​രോ​ധ വ​കു​പ്പാ​യ പെ​ന്‍റ​ഗ​ൺ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സി​ആ​ർ​എ​സ് റി​പ്പോ​ർ​ട്ട് ഇ​റേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തു. അ​മേ​രി​ക്ക വീ​ണ്ടും ആ​ക്ര​മ​ണ​ത്തി​നു മു​തി​ർ​ന്നാ​ൽ ഞെ​ട്ടി​ക്കു​ന്ന തി​രി​ച്ച​ടി ഇ​റാ​ൻ ന​ല്കു​മെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു.

Latest News

Corehub Up