ബെർലിൻ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഹെയ്ഡൻഹെയിമിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ഫെലിപ്പ് ഷാവെസും അരിജോൺ ഇബ്രാഹിമോവിച്ചും ലൂയിസ് ഡയസും നതാനിയേൽ ബ്രൗണും ആണ് ബയേൺ മ്യൂണിക്കിന് വേണ്ടി ഗോളുകൾ നേടിയത്. ജൂലിയൻ നിയേഹുയേസും യാനിക്ക് വാഗ്നറും ആണ് ഹെയ്ഡൻഹെയിമിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.