Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FCRA Rules

എഫ്‌സിആർഎ ചട്ടങ്ങൾ കർശനമാക്കി; വിദേശ ഫണ്ട് സ്വീകരിക്കുന്ന എൻജിഒകൾക്ക് മേൽ നിയന്ത്രണം കടുപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ ച​ട്ട​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി. രാ​ജ്യ​ത്തെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ വി​ദേ​ശ ഫ​ണ്ടിം​ഗി​ന്മേ​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത​യും ക​ടു​ത്ത നി​രീ​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ഭേ​ദ​ഗ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

പു​തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും ഏ​ത് ആ​വ​ശ്യ​ത്തി​ലേ​ക്കാ​ണെ​ന്നും സം​ഘ​ട​ന​ക​ൾ കൃ​ത്യ​മാ​യി സ​ർ​ക്കാ​രി​നെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. ഏ​ത് ല​ക്ഷ്യ​ത്തി​നാ​ണോ വി​ദേ​ശ ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്, അ​തി​ന് മാ​ത്ര​മേ ആ ​തു​ക വി​നി​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും പു​തി​യ നി​ർ​ദ്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. വി​ദേ​ശ​പൗ​ര​ൻ​മാ​ർ എ​ൻ​ജി​ഒ​യു​ടെ പ്ര​ധാ​ന​സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കാ​ൻ പാ​ടി​ല്ല.

വി​ദേ​ശ പ​ണ​ത്തി​ന്‍റെ ദു​രു​പ​യോ​ഗം ത​ട​യു​ക, രാ​ജ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ കൃ​ത്യ​ത കൊ​ണ്ടു​വ​രി​ക എ​ന്നി​വ​യാ​ണ് ഈ ​ക​ർ​ശ​ന ന​ട​പ​ടി​യി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന സം​ഘ​ട​ന​ക​ളു​ടെ എ​ഫ്‌​സി​ആ​ർ​എ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up