തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണ വിദേശത്ത് പണം അയച്ചതിൽ ഫെമ ചട്ടലംഘനം നടത്തിയോ എന്നും അന്വേഷിക്കും. ദുബായിലേക്ക് 85 ലക്ഷം അയച്ചതിൽ ഫെമ ലംഘനമുണ്ടായോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.
വ്യാജ സിം ഉപയോഗിച്ചത് ഹവാല ഇടപാടുകൾക്ക് വേണ്ടിയാണോ എന്ന സംശയവും ഉയരുന്നുണ്ട്. വീണയുടെ ഡയറിയിൽ രേഖപ്പെടുത്തിയത് 85 ലക്ഷം ദുബായിലേക്ക് അയച്ചെന്നാണ്. പണം എങ്ങനെ അയച്ചു, ആർക്ക് അയച്ചുവെന്നാണ് അന്വേഷണം.