Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FIFA Volunteer

Thrissur

ഫി​ഫ വോ​ള​ന്‍റി​യ​റാ​യി ലോ​ജോ കോ​ല​ങ്ക​ണ്ണി

ഇ​രി​ങ്ങാ​ല​ക്കു​ട: ലോ​ക ഫു​ട്‌​ബോ​ളി​ന്‍റെ മ​ഹാ​മേ​ള​യ്ക്കു വേ​ദി​യാ​കു​ന്ന യു​എ​സ്എ​യി​ലെ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​ര​ന്‍റെ സാ​ന്നി​ധ്യം. ഫി​ഫ ലോ​ക​ക​പ്പ് ഔ​ദ്യോ​ഗി​ക വോ​ള​ന്‍റി​യ​ര്‍ സം​ഘ​ത്തി​ല്‍ ഇ​ടം​നേ​ടി ലോ​ജോ കോ​ല​ങ്ക​ണ്ണി നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി.

ലോ​സ് ആ​ഞ്ച​ല​സി​ലെ ഇ​ങ്കി​ള്‍​വു​ഡ് സോ​ഫി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ലോ​ജോ സേ​വ​ന​ത്തി​നെ​ത്തു​ന്ന​ത്. നാ​ളെ ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 5.30നു ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​രാ​ഗ്വേ​യു​ടെ പ​താ​ക​യു​മാ​യി വോ​ള​ന്‍റി​യ​ര്‍​മാ​രു​ടെ നി​ര​യി​ലും ലോ​ജോ ഉ​ണ്ടാ​കും. തു​ട​ര്‍​ന്നു രാ​വി​ലെ 6.30 ന് ​യു​എ​സ്എ​യും പ​രാ​ഗ്വേ​യും ത​മ്മി​ലു​ള്ള ആ​ദ്യ​മ​ത്സ​രം ഇ​തേ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റും.

ഇ​രി​ങ്ങാ​ല​ക്കു​ട കാ​ട്ടു​ങ്ങ​ച്ചി​റ ചി​റ​മ്മ​ല്‍ കോ​ല​ങ്ക​ണ്ണി ലോ​ന - ഏ​ല്യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ലോ​ജോ. മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കു​ടും​ബ​ത്തോ​ടൊ​പ്പം ലോ​സ് ആ​ഞ്ച​ല​സി​ലാ​ണ് താ​മ​സം.

Latest News

Corehub Up