Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FIFAWorldCupXI

ഫി​​ഫ ലോ​​ക​​ക​​പ്പ് ഇ​​ല​​വ​​ൻ; മെ​​സി, എം​​ബ​​പ്പെ, ഹാ​​ല​​ൻ​​ഡ്, വൊ​​സീ​​ഞ്ഞോ ടീമിൽ

ന്യൂ​​യോ​​ർ​​ക്ക്: ലോ​​ക​​ക​​പ്പി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്ത 11 താ​​ര​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി ടീം ​​ഓ​​ഫ് ദ ​ടൂ​​ർ​​ണ​​മെ​​ന്‍റി​​നെ പ്ര​​ഖ്യാ​​പി​​ച്ച് ഫി​​ഫ. യ​​മാ​​ലും ഹാ​​രി കെ​​യ്നും കു​​ബാ​​ർ​​സി​​യു​​മി​​ല്ലാ​​ത്ത ടീ​​മി​​ൽ അ​​ര​​ങ്ങേ​​റ്റ രാ​​ജ്യ​​മാ​​യ കേ​​പ് വെ​​ർ​​ദെ താ​​രം ഇ​​ടം​​പി​​ടി​​ച്ചു. ടീ​​മി​​ൽ ഫ്രാ​​ൻ​​സ്, സ്പെ​​യി​​ൻ താ​​രാ​​ധി​​പ​​ത്യ​​മെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

ലോ​​ക ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ സ്പാ​​നി​​ഷ് ടീ​​മി​​ൽ​​നി​​ന്നും മാ​​ർ​​ക്ക് കു​​ക്കു​​റെ​​യ്യ, നാ​​യ​​ക​​ൻ റോ​​ഡ്രി, പ്ര​​തി​​രോ​​ധ​​നി​​ര​​യി​​ലെ പെ​​ഡ്രോ പോ​​റോ എ​​ന്നി​​വ​​ർ ഇ​​ടം​​പി​​ടി​​ച്ചു. സെ​​മി​​യി​​ൽ ഫു​​റ​​ത്താ​​യ ഫ്ര​​ഞ്ച് ടീ​​മി​​ൽ നി​​ന്നും നാ​​യ​​ക​​ൻ കി​​ലി​​യ​​ൻ എം​​ബ​​പ്പെ പ്ര​​തി​​രോ​​ധ നി​​ര​​യി​​ലെ ദ​​യോ​​ദ് ഉ​​പ​​മെ​​ക്കാ​​നോ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം മ​​ധ്യ​​നി​​ര​​യി​​ൽ തി​​ള​​ങ്ങി​​യ മൈ​​ക്ക​​ൽ ഒ​​ലീ​​സെ​​യും ഫി​​ഫ ഇ​​ല​​വ​​നി​​ലെ​​ത്തി.

ലോ​​ക​​ക​​പ്പ് റ​​ണ്ണ​​റ​​പ്പു​​ക​​ളാ​​യ അ​​ർ​​ജ​​ന്‍റീ​​ന ടീ​​മി​​ൽ​​നി​​ന്ന് ര​​ണ്ട് താ​​ര​​ങ്ങ​​ൾ ഇ​​ടം നേ​​ടി. നാ​​യ​​ക​​ൻ ല​​യ​​ണ​​ൽ മെ​​സി​​യും പ്ര​​തി​​രോ​​ധ​​നി​​ര​​യി​​ലെ ലി​​സാ​​ൻ​​ഡ്രോ മാ​​ർ​​ട്ടി​​നെ​​സു​​മാ​​ണ് ഫി​​ഫ ഇ​​ല​​വ​​നി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്.

ലോ​​ക​​ക​​പ്പി​​ൽ ഏ​​ഴ് ഗോ​​ളു​​ക​​ളു​​മാ​​യി തി​​ള​​ങ്ങി​​യ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ജൂ​​ഡ് ബെ​​ല്ലിംങ്ഗം ലോ​​ക​​ക​​പ്പ് ഇ​​ല​​വ​​നി​​ൽ ഇ​​ടം നേ​​ടി​​യ ഏ​​ക ഇം​​ഗ്ല​​ണ്ട് താ​​ര​​മാ​​യ​​പ്പോ​​ൾ ഏ​​ഴ് ഗോ​​ള​​ടി​​ക്കു​​ക​​യും ഇം​​ഗ്ല​​ണ്ടി​​നെ സെ​​മി​​യി​​ലെ​​ത്തി​​ക്കു​​ക​​യും ചെ​​യ്ത നാ​​യ​​ക​​ൻ ഹാ​​രി കെ​​യ്നി​​ന് ടീ​​മി​​ൽ ഇ​​ട​​മി​​ല്ല. മു​​ന്നേ​​റ്റ​​നി​​ര​​യി​​ൽ നോ​​ർ​​വേ​​യു​​ടെ എ​​ർ​​ലിം​​ഗ് ഹാ​​ല​​ൻ​​ഡു​​മു​​ണ്ട്.

ലോ​​ക​​ക​​പ്പ് നോ​​ക്കൗ​​ട്ട് റൗ​​ണ്ടി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യോ​​ട് തോ​​റ്റ് പു​​റ​​ത്താ​​യെ​​ങ്കി​​ലും മി​​ന്നും സേ​​വു​​ക​​ളു​​മാ​​യി അ​​ത്ഭു​​ത​​പ്പെ​​ടു​​ത്തി​​യ കേ​​പ് വെ​​ർ​​ദെ ഗോ​​ൾ കീ​​പ്പ​​ർ വൊ​​സീ​​ഞ്ഞ​​യാ​​ണ് ഫി​​ഫ ലോ​​ക​​ക​​പ്പ് ഇ​​ല​​വ​​നി​​ൽ എ​​ത്തി ഞെ​​ട്ടി​​ച്ച​​ത്.

ലോ​​ക​​ക​​പ്പി​​ലെ ഗോ​​ൾ​​ഡ​​ൻ ഗ്ലൗ ​​ജേ​​താ​​വാ​​യ സ്പെ​​യി​​നി​​ന്‍റെ ഉ​​നാ​​യ് സി​​മോ​​ണി​​നെ​​യും ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ മാ​​ത്രം 11 സേ​​വു​​ക​​ൾ ന​​ട​​ത്തി ഞെ​​ട്ടി​​ച്ച അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ എ​​മി മാ​​ർ​​ട്ടി​​നെ​​സി​​നെ​​യും പി​​ന്ത​​ള്ളി​​യാ​​ണ് വൊ​​സീ​​ഞ്ഞ തെരഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്.

Latest News

Corehub Up