Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FIIs

എ​​ഫ്ഐ​​ഐ​​ക​​ളു​​ടെ ഓ​​ഗ​​സ്റ്റി​​ലെ ഓ​​ഹ​​രി വാ​​ങ്ങ​​ൽ റി​​ക്കാ​​ർ​​ഡി​​ൽ

മും​​ബൈ: ഓ​​ഗ​​സ്റ്റി​​ൽ ഫോ​​റി​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ണ​​ൽ ഇ​​ൻ​​വെ​​സ്റ്റേ​​ഴ്സ് (എ​​ഫ്ഐ​​ഐ) 29,631 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങി. ഇ​​ത് 23 മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പ്ര​​തി​​മാ​​സ അ​​റ്റ നി​​ക്ഷേ​​പ​​മാ​​ണ്.

2024 സെ​​പ്റ്റം​​ബ​​റി​​ന് ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പ്ര​​തി​​മാ​​സ നി​​ക്ഷേ​​പ​​മാ​​ണി​​ത്. കൂ​​ടാ​​തെ, നാ​​ല് മാ​​സ​​ത്തെ വി​​റ്റ​​ഴി​​ക്ക​​ലി​​ന് ശേ​​ഷം വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മാ​​സ​​മാ​​ണ് ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങു​​ന്ന​​ത്.

ഈ ​​വ​​ർ​​ഷ​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ട് മാ​​സം ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ളു​​ടെ വാ​​ങ്ങ​​ലു​​കാ​​രാ​​കു​​ന്ന​​ത്. ജൂ​​ലൈ​​യി​​ൽ എ​​ഫ്ഐ​​ഐ​​ക​​ൾ 20,200 കോ​​ടി രൂ​​പ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ളി​​ൽ നി​​ക്ഷേ​​പി​​ച്ചു.

ജൂ​​ലൈ, ഓ​​ഗ​​സ്റ്റ് മാ​​സ​​ങ്ങ​​ളി​​ലെ നി​​ക്ഷേ​​പ​​ങ്ങ​​ൾ ഒ​​രു​​മി​​ച്ച് ക​​ണ​​ക്കാ​​ക്കു​​ന്പോ​​ൾ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യി​​ലെ എ​​ഫ്ഐ​​ഐ നി​​ക്ഷേ​​പം ആ​​കെ 49,831 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. ഇ​​ത് ജൂ​​ണി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 49,340 കോ​​ടി രൂ​​പ​​യു​​ടെ പി​​ൻ​​വ​​ലി​​ക്ക​​ലി​​നെ നേ​​രി​​ടാ​​ൻ സ​​ഹാ​​യി​​ച്ചു.

മ്യൂ​​ച്ച​​ൽ ഫ​​ണ്ടു​​കളിൽ നേട്ടം

മ്യൂ​​ച്ച​​ൽ ഫ​​ണ്ടു​​ക​​ളും വാ​​ങ്ങ​​ലു​​കാ​​രാ​​യി തു​​ട​​ർ​​ന്നു. ജൂ​​ലൈ​​യി​​ലെ 61 കോ​​ടി രൂ​​പ​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ഓ​​ഗ​​സ്റ്റി​​ൽ 125 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം ന​​ട​​ന്നു.രൂ​​പ​​യു​​ടെ മൂ​​ല്യം നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നും ക​​ട​​പ്പ​​ത്ര വി​​പ​​ണി​​യി​​ലേ​​ക്ക് വി​​ദേ​​ശ മൂ​​ല​​ധ​​നം ആ​​ക​​ർ​​ഷി​​ക്കു​​ന്ന​​തി​​നു​​മാ​​യി റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ എ​​ടു​​ത്ത ന​​ട​​പ​​ടി​​ക​​ളും അ​​തി​​നൊ​​പ്പം ഒ​​ന്നാം പാ​​ദ​​ത്തി​​ൽ (ജൂ​​ണ്‍ പാ​​ദം) ക​​ന്പ​​നി​​ക​​ൾ കൈ​​വ​​രി​​ച്ച മി​​ക​​ച്ച ലാ​​ഭ​​വും നി​​ക്ഷേ​​പ​​ക​​രു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം വ​​ർ​​ധി​​പ്പി​​ച്ചു.

ക​​ട​​പ്പ​​ത്ര വി​​പ​​ണി​​യി​​ൽ മങ്ങൽ

എ​​ന്നി​​രു​​ന്നാ​​ലും, ക​​ഴി​​ഞ്ഞ ര​​ണ്ട് മാ​​സ​​ങ്ങ​​ളി​​ൽ ക​​ട​​പ്പ​​ത്ര വി​​പ​​ണി​​യി​​ൽ ദൃ​​ശ്യ​​മാ​​യ ശ​​ക്ത​​മാ​​യ മു​​ന്നേ​​റ്റം ഓ​​ഗ​​സ്റ്റി​​ൽ നി​​ല​​നി​​ർ​​ത്താ​​നാ​​യി​​ല്ല. ക​​ഴി​​ഞ്ഞ ര​​ണ്ടു മാ​​സ​​ങ്ങ​​ളി​​ലാ​​യി 58,000 കോ​​ടി രൂ​​പ​​യി​​ല​​ധി​​കം വ​​രു​​ന്ന നി​​ക്ഷേ​​പം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം ഓ​​ഗ​​സ്റ്റി​​ൽ എ​​ഫ്ഐ​​ഐ​​ക​​ൾ ജ​​ന​​റ​​ൽ ലി​​മി​​റ്റ​​ഡ് ക​​ട​​പ്പ​​ത്ര​​ങ്ങ​​ൾ വി​​റ്റ​​ഴി​​ക്കാ​​ൻ തു​​ട​​ങ്ങു​​ക​​യും 2,224 കോ​​ടി രൂ​​പ​​യു​​ടെ വി​​ൽ​​പ​​ന ന​​ട​​ത്തു​​ക​​യും ചെ​​യ്തു.

ഫു​​ള്ളി ആ​​ക്സ​​സി​​ബി​​ൾ റൂ​​ട്ട് (എ​​ഫ്എ​​ആ​​ർ) വ​​ഴി​​യു​​ള്ള സ​​ർ​​ക്കാ​​ർ സെ​​ക്യൂ​​രി​​റ്റി​​ക​​ളി​​ലെ വി​​ദേ​​ശ നി​​ക്ഷേ​​പ​​ക താ​​ൽ​​പ​​ര്യ​​വും കു​​ത്ത​​നെ കു​​റ​​ഞ്ഞു. ജൂ​​ണി​​ൽ 21,652 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്ന എ​​ഫ്എ​​ആ​​ർ ബോ​​ണ്ടു​​ക​​ളി​​ലെ എ​​ഫ്ഐ​​ഐ നി​​ക്ഷേ​​പം ഓ​​ഗ​​സ്റ്റി​​ൽ വെ​​റും 264 കോ​​ടി രൂ​​പ​​യാ​​യി താ​​ഴ്ന്നു.

ക​​ട​​പ്പ​​ത്ര നി​​ക്ഷേ​​പ​​ങ്ങ​​ളി​​ൽ കു​​റ​​വു​​ണ്ടാ​​യി​​ട്ടും മൊ​​ത്ത​​ത്തി​​ലു​​ള്ള എ​​ഫ്ഐ​​ഐ നി​​ക്ഷേ​​പം തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം മാ​​സ​​വും പോ​​സി​​റ്റീ​​വാ​​യി തു​​ട​​ർ​​ന്നു. ജൂ​​ലൈ​​യി​​ലെ 40,031 കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് കു​​റ​​ഞ്ഞ് ഓ​​ഗ​​സ്റ്റി​​ൽ എ​​ഫ്ഐ​​ഐ​​ക​​ളു​​ടെ അ​​റ്റ നി​​ക്ഷേ​​പം 25,492 കോ​​ടി രൂ​​പ​​യാ​​യി.

ഓ​​ഗ​​സ്റ്റ് 29 വ​​രെ​​യു​​ള്ള ക​​ണ​​ക്ക​​നു​​സ​​രി​​ച്ച്, വി​​ദേ​​ശ പോ​​ർ​​ട്ട്ഫോ​​ളി​​യോ നി​​ക്ഷേ​​പ​​ക​​ർ (എ​​ഫ്പി​​ഐ) 30,918 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങി. ഇ​​തി​​ൽ 18,790 കോ​​ടി രൂ​​പ എ​​ക്സ്ചേ​​ഞ്ചു​​ക​​ൾ വ​​ഴി​​യും 12,128 കോ​​ടി രൂ​​പ ‘പ്രൈ​​മ​​റി മാ​​ർ​​ക്ക​​റ്റ് ആ​​ൻ​​ഡ് അ​​ദ​​ർ​​സ്’ വി​​ഭാ​​ഗ​​ത്തി​​ലൂ​​ടെ​​യു​​മാ​​ണ് എ​​ത്തി​​യ​​ത്. എ​​ഫ്​​പി​​ഐ​​ക​​ൾ ഇ​​ന്ത്യ​​യി​​ൽ വാ​​ങ്ങ​​ലു​​കാ​​രാ​​കു​​ന്ന തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മാ​​സ​​മാ​​ണി​​ത്.

Latest News

Corehub Up