Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FacebookPost

വി.​ഡി.​സ​തീ​ശ​ന് കൊ​ട്ട്; കെ​എ​സ്‌​യു​വി​ന്‍റെ പോ​രാ​ട്ട​വീ​ര്യം ഓ​ർ​മ്മി​പ്പി​ച്ച് കെ.​സി.​വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യറും ത​മ്മി​ലു​ള്ള ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ കെ​എ​സ്‌​യു​വി​ന്‍റെ പോ​രാ​ട്ട​വീ​ര്യം ഓ​ർ​മ്മി​പ്പി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി. അ​ന്ത​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് പ്ര​ഫു​ല്ല ച​ന്ദ്ര​ന്‍റെ അ​നു​സ്മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് കെ​എ​സ്‌​യു​വി​ന്‍റെ പോ​രാ​ട്ട​വീ​ര്യം കെ.​സി ഓ​ർ​മ്മി​പ്പി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള ത​ർ​ക്ക​ത്തി​ൽ കെ​എ​സ്‌​യു നേ​തൃ​ത്വ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ് വേ​ണു​ഗോ​പാ​ലി​ന്‍റെ ഈ ​നീ​ക്ക​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ വി​ല​യി​രു​ത്ത​ൽ. ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ​മാ​രു​ടെ നി​യ​മ​ന​ത്തി​ൽ എ​ബി​വി​പി, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ണ്ടെ​ന്ന കെ​എ​സ്‌​യു​വി​ന്‍റെ പ​ര​സ്യ വി​മ​ർ​ശ​ന​മാ​ണ് നി​ല​വി​ലെ ത​ർ​ക്ക​ങ്ങ​ൾ​ക്ക് ആ​ധാ​രം.

എ​ന്നാ​ൽ കെ​എ​സ്‌​യു​വ​ല്ല സ​ർ​ക്കാ​രാ​ണ് പ്ലീ​ഡ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തെ​ന്ന നി​ല​പാ​ട് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ സ്വീ​ക​രി​ച്ച​തോ​ടെ ഭി​ന്ന​ത പ​ര​സ്യ​മാ​യി. എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രു​വ​രും മു​ഖാ​മു​ഖം ക​ണ്ടെ​ങ്കി​ലും അ​ലോ​ഷ്യ​സ് സേ​വ്യറിന് മു​ഖം കൊ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​കാ​തി​രു​ന്ന​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്ക് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സ്വ​ന്തം കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ന​കാ​ലം അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ കു​റി​പ്പ് പു​റ​ത്തു​വ​ന്ന​ത്. പാ​ർ​ട്ടി​യി​ൽ ആ​ഭ്യ​ന്ത​ര ത​ർ​ക്കം പു​ക​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വി.​ഡി. സ​തീ​ശ​നു​ള്ള മ​റു​പ​ടി​യാ​ണെ​ന്ന ച​ർ​ച്ച​ക​ളും അ​ണി​ക​ൾ​ക്കി​ട​യി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ട്.

Kerala

ഷാ​ഫി​യെ മ​ർ​ദി​ച്ച സം​ഭ​വം; കോ​ൺ​ഗ്ര​സ് പ​ക​രം ചോ​ദി​ക്കു​മെ​ന്ന് കെ.​സു​ധാ​ക​ര​ൻ

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ​യും പ്രി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ശ​രീ​ര​ത്തി​ൽ നി​ന്നും പൊ​ടി​ഞ്ഞ ചോ​ര​യ്ക്ക് കോ​ൺ​ഗ്ര​സ് പ​ക​രം ചോ​ദി​ക്കു​മെ​ന്ന് കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ.

എ​കെ​ജി സെ​ന്‍റ​റി​ല്‍​നി​ന്ന് കി​മ്പ​ളം വാ​ങ്ങി പി​ണ​റാ​യി​ക്ക് വി​ടു​പ​ണി ചെ​യ്യാ​നി​റ​ങ്ങി​യ പോ​ലീ​സു​കാ​ര്‍ നേ​രേ​ചൊ​വ്വേ പെ​ന്‍​ഷ​ന്‍​പ​റ്റി വീ​ട്ടി​ല്‍ പോ​കി​ല്ല. കെ.​കെ. ഷൈ​ല​ജ​യെ തോ​ല്‍​പ്പി​ച്ച​തി​ന്‍റെ ദേ​ഷ്യ​മാ​ണെ​ങ്കി​ല്‍ ജ​നാ​ധി​പ​ത്യ​രീ​തി​യി​ല്‍ തീ​ര്‍​ക്ക​ണം.

കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ​ത്തോ​ട് രാ​ഷ്ട്രീ​യം​പ​റ​ഞ്ഞ് പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ കെ​ല്‍​പ്പി​ല്ലാ​തെ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് സി​പി​എം ന​ട​ത്തു​ന്ന നാ​ണം​കെ​ട്ട ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പോ​സ്റ്റി​ല്‍ പ​റ​യു​ന്നു.

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​പ്പാ​ളി ക​ട്ടെ​ടു​ത്ത വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്ക​രു​തെ​ന്നാ​ണ് പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി സി​പി​എം പ​റ​ഞ്ഞു​വ​യ്ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ല്‍ വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പം എ​ന്നും കോ​ണ്‍​ഗ്ര​സു​ണ്ട്. ചോ​ര​യി​ല്‍ മു​ക്കി സ​മ​ര​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ഒ​രാ​ളും ക​രു​തേ​ണ്ടെ​ന്നും സു​ധാ​ക​ര​ന്‍ കു​റി​ച്ചു.

കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ദു​ര്‍​ഭ​ര​ണ​ത്തെ തു​ട​ച്ചു​നീ​ക്കു​മെ​ന്നും സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up