Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Faceoff

ലെജന്‍ഡ്‌സ് പോരാട്ടം ഇന്ന്; റൊണാള്‍ഡീഞ്ഞോയും ഐ.എം. വിജയനും നേര്‍ക്കുനേര്‍

കൊ​​ച്ചി: കാ​​ല്‍പ്പ​​ന്തു​​ക​​ളി​​യു​​ടെ ഇ​​തി​​ഹാ​​സ​​ങ്ങ​​ള്‍ ഒ​​രേ മൈ​​താ​​ന​​ത്ത് ബൂ​​ട്ട​​ണി​​യു​​മ്പോ​​ള്‍ ക​​ലൂ​​ര്‍ സ്‌​​റ്റേ​​ഡി​​യം ഇ​​ന്ന് രാ​​ത്രി ആ​​വേ​​ശ​​ക്ക​​ട​​ലാ​​കും. ബ്ര​​സീ​​ലി​​യ​​ന്‍ ഫു​​ട്‌​​ബോ​​ളി​​ന്‍റെ മാ​​ന്ത്രി​​ക​​ന്‍ റൊ​​ണാ​​ള്‍ഡീ​​ഞ്ഞോ​​യും ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ളി​​ന്‍റെ സ്വ​​ന്തം ഇ​​തി​​ഹാ​​സം ഐ.​​എം. വി​​ജ​​യ​​നും നേ​​ര്‍ക്കു​​നേ​​ര്‍ എ​​ത്തു​​മ്പോ​​ള്‍ അ​​ത് കേ​​ര​​ള​​ത്തി​​ലെ ഫു​​ട്‌​​ബോ​​ള്‍ ആ​​രാ​​ധ​​ക​​ര്‍ക്കു മ​​റ​​ക്കാ​​നാ​​വാ​​ത്ത വി​​രു​​ന്നാ​​യി​​രി​​ക്കും.

ബ്ര​​സീ​​ല്‍ ഫു​​ട്‌​​ബോ​​ള്‍ ലെ​​ജ​​ന്‍ഡ്‌​​സും ഇ​​ന്ത്യ​​ന്‍ ഓ​​ള്‍ സ്റ്റാ​​ര്‍സും നേ​​ര്‍ക്കു​​നേ​​ര്‍ എ​​ത്തു​​ന്ന റി​​ട്ടേ​​ണ്‍ ഓ​​ഫ് ദി ​​ടൈ​​റ്റ​​ന്‍സ് കേ​​ര​​ള എ​​ഡി​​ഷ​​ന്‍ 2026 പ്ര​​ദ​​ര്‍ശ​​ന മ​​ത്സ​​ര​​ത്തി​​ലാ​​ണ് ഇ​​രു​​വ​​രും ഗ്രൗ​​ണ്ടി​​ലി​​റ​​ങ്ങു​​ന്ന​​ത്. ക​​ലൂ​​ര്‍ ജ​​വ​​ഹ​​ര്‍ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ രാ​​ത്രി 7.30നാ​​ണ് മ​​ത്സ​​രം. ഗാ​​മ​​ന്‍ സ്‌​​പോ​​ര്‍ട്‌​​സാ​​ണു മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

റൊ​​ണാ​​ള്‍ഡീ​​ഞ്ഞോ​​യ്‌​​ക്കൊ​​പ്പം 2002 ലോ​​ക​​ക​​പ്പ് ജേ​​താ​​വാ​​യ മ​​റ്റൊ​​രു ബ്ര​​സീ​​ലി​​യ​​ന്‍ ഇ​​തി​​ഹാ​​സം റി​​വാ​​ള്‍ഡോ​​യും ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ന്നു​​വെ​​ന്ന​​താ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ പ്ര​​ധാ​​ന സ​​വി​​ശേ​​ഷ​​ത. ഇ​​വ​​ര്‍ക്കു പു​​റ​​മേ എ​​ഡ്മി​​ല്‍സ​​ണ്‍, പൗ​​ലോ സെ​​ര്‍ജി​​യോ, ജി​​യോ​​വാ​​നി, ജൂ​​നി​​യ​​ര്‍, വി​​യോ​​ള, ഗോ​​ള്‍കീ​​പ്പ​​ര്‍ ഗോ​​മ​​സ്, അ​​മാ​​റ​​ല്‍, ഗു​​സ്താ​​വോ നെ​​റി, റി​​ക്കാ​​ര്‍ഡോ ഒ​​ലി​​വേ​​ര, ജോ​​ര്‍ജീ​​ഞ്ഞോ, ക​​മാ​​ന്‍ഡു​​ക്കാ​​യ, എ​​ലി​​വെ​​ല്‍ട്ട​​ണ്‍, സൂ​​സ, പാ​​രാ, ഡി​​യോ​​ഗോ തു​​ട​​ങ്ങി വ​​മ്പ​​ന്‍ താ​​ര​​നി​​ര​​യാ​​ണു ബ്ര​​സീ​​ല്‍ ടീ​​മി​​ലു​​ള്ള​​ത്. ലെ​​ജ​​ന്‍ഡ്‌​​സ്. പാ​​ഷ​​ന്‍. ഫു​​ട്‌​​ബോ​​ള്‍. കേ​​ര​​ള വെ​​ല്‍ക്കം​​സ് ദി ​​ടൈ​​റ്റ​​ന്‍സ് എ​​ന്ന സ​​ന്ദേ​​ശ​​വു​​മാ​​യാ​​ണു മു​​ന്‍ ലോ​​ക​​ചാ​​മ്പ്യ​​ന്മാ​​ര്‍ ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ന്ന​​ത്.

മ​​റു​​ഭാ​​ഗ​​ത്ത്, സ്വ​​ന്തം കാ​​ണി​​ക​​ള്‍ക്കു മു​​ന്നി​​ല്‍ ബ്ര​​സീ​​ലി​​യ​​ന്‍ ഇ​​തി​​ഹാ​​സ​​ങ്ങ​​ള്‍ക്ക് വെ​​ല്ലു​​വി​​ളി​​യു​​യ​​ര്‍ത്താ​​ന്‍ ഇ​​ന്ത്യ​​ന്‍ ഓ​​ള്‍ സ്റ്റാ​​ര്‍സ് ടീ​​മും സ​​ജ്ജ​​മാ​​ണ്. മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളാ​​യ ഐ.​​എം.​​വി​​ജ​​യ​​ന്‍, സി.​​കെ.​​വി​​നീ​​ത്, മു​​ഹ​​മ്മ​​ദ് റാ​​ഫി, ജോ ​​പോ​​ള്‍ അ​​ഞ്ചേ​​രി, റി​​നോ ആ​​ന്‍റോ എ​​ന്നി​​വ​​ര്‍ക്കൊ​​പ്പം ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ഇ​​തി​​ഹാ​​സം ബൈ​​ചു​​ങ് ബൂ​​ട്ടി​​യ​​യും ക​​ള​​ത്തി​​ലു​​ണ്ടാ​​കും.

ക്ലൈ​​മാ​​ക്‌​​സ് ലോ​​റ​​ന്‍സ്, എം.​​വി. നെ​​ല്‍സ​​ണ്‍, ഗൗ​​ര​​മാം​​ഗി സിം​​ഗ്, അ​​ര്‍ണാ​​ബ് മ​​ണ്ഡ​​ല്‍, മ​​ഹേ​​ഷ് ഗാ​​വ്‌​​ലി, മെ​​ഹ്‌​​റാ​​ജു​​ദ്ദീ​​ന്‍ വാ​​ദൂ, മെ​​ഹ്താ​​ബ് ഹു​​സൈ​​ന്‍ തു​​ട​​ങ്ങി​​യ പ്ര​​ഗ​​ത്ഭ​​രും ഇ​​ന്ത്യ​​ന്‍ നി​​ര​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്നു​​ണ്ട്. കാ​​ണി​​ക​​ള്‍ക്ക് വൈ​​കു​​ന്നേ​​രം 5.30 മു​​ത​​ല്‍ ഗാ​​ല​​റി​​യി​​ല്‍ പ്ര​​വേ​​ശി​​ക്കാം.

Latest News

Corehub Up