Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Failing

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ്: ഇ​ന്ത്യ​ക്ക് ക​ന​ത്ത പ്ര​ഹ​രം, അ​രു​ൺ കു​മാ​റി​നെ അ​യോ​ഗ്യ​നാ​ക്കി

ഗ്ലാ​സ്‌​ഗോ: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഇ​ന്ത്യ​ക്ക് വ​ൻ​തി​രി​ച്ച​ടി. മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ ഡോ​പ്പിം​ഗ് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജൂ​ഡോ താ​രം അ​രു​ൺ കു​മാ​റി​നെ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് അ​യോ​ഗ്യ​നാ​ക്കി.

ഇ​തോ​ടെ പു​രു​ഷ​ന്മാ​രു​ടെ 73 കി​ലോ​ഗ്രാം വി​ഭാ​ഗം ജൂ​ഡോ മ​ത്സ​ര​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ അ​രു​ണി​ന് സാ​ധി​ക്കി​ല്ല. ദേ​ശീ​യ ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ൻ​സി നോ​ട്ടീ​സ് കൈ​മാ​റി​യ​തി​നെ തു​ട​ർ​ന്ന് 2026 കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് സ്പോ​ർ​ട്സ് എ​ൻ​ട്രീ​സ് സി​സ്റ്റ​ത്തി​ൽ നി​ന്ന് അ​രു​ണി​ന്‍റെ പേ​ര് നീ​ക്കം ചെ​യ്തു.

അ​തേ​സ​മ​യം ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ൻ 15 ദി​വ​സ​ത്തെ സ​മ​യം അ​രു​ണി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ നി​ല​വി​ലു​ള്ള ഉ​ത്തേ​ജ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഇ​ത്ര​യും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ മ​റ്റൊ​രു താ​ര​ത്തെ പ​ക​രം ഇ​റ​ക്കാ​നും ക​ഴി​യി​ല്ല.

 

Latest News

Corehub Up