ജൂഡോ താരം അരുൺ കുമാർ.
ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യക്ക് വൻതിരിച്ചടി. മത്സരങ്ങൾക്ക് മുന്നോടിയായി നടത്തിയ ഡോപ്പിംഗ് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ജൂഡോ താരം അരുൺ കുമാറിനെ ടൂർണമെന്റിൽ നിന്ന് അയോഗ്യനാക്കി.
ഇതോടെ പുരുഷന്മാരുടെ 73 കിലോഗ്രാം വിഭാഗം ജൂഡോ മത്സരത്തിൽ മത്സരിക്കാൻ അരുണിന് സാധിക്കില്ല. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി നോട്ടീസ് കൈമാറിയതിനെ തുടർന്ന് 2026 കോമൺവെൽത്ത് ഗെയിംസ് സ്പോർട്സ് എൻട്രീസ് സിസ്റ്റത്തിൽ നിന്ന് അരുണിന്റെ പേര് നീക്കം ചെയ്തു.
അതേസമയം തന്റെ ഭാഗം വിശദീകരിക്കാൻ 15 ദിവസത്തെ സമയം അരുണിന് ലഭിച്ചിട്ടുണ്ട്. എന്നാൽ നിലവിലുള്ള ഉത്തേജക വിരുദ്ധ നിയമങ്ങൾ അനുസരിച്ച് ഗെയിംസിൽ പങ്കെടുക്കാൻ സാധിക്കില്ല. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ മറ്റൊരു താരത്തെ പകരം ഇറക്കാനും കഴിയില്ല.
Tags : Doping Test Failing JudoAthlete