പടിഞ്ഞാറത്തറ: വൈത്തിരി ഉപജില്ലാ യുപി വിഭാഗം ഗണിതശാസ്ത്ര മേളയില്‍ എയുപി സ്കൂളിന് ഓവറോള്‍ കിരീടം നേടിക്കൊടുത്ത വിദ്യാര്‍ഥികളെ അസംബ്ലിയില്‍ അനുമോദിച്ചു.
പ്രധാനാധ്യാപിക എസ്. അനില, സ്റ്റാഫ് സെക്രട്ടറി എം.പി. രാജീവ്, സീനിയര്‍ അസിസ്റ്റന്റ് എ. പാത്തൂട്ടി, എസ്ആര്‍ജി കണ്‍വീനര്‍ എ.ഇ. ബിന്ദു, അധ്യാപികമാരായ കെ.ടി. രജനി, ശില്പ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗണിതശാസ്ത്രമേളയില് ഏഴിനങ്ങളിലാണ് എയുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ മത്സരിച്ചത്. ഒരിനത്തില്‍ ഒന്നും മറ്റൊരിനത്തില്‍ രണ്ടും മൂന്ന് ഇനങ്ങളില്‍ മൂന്നും സ്ഥാനം കരസ്ഥമാക്കിയ കുട്ടികള്‍ ആറ് എ ഗ്രേഡ് നേടി. ഐടി, പ്രവൃത്തിപരിചയ മേളകളില്‍ മൂന്നാം സ്ഥാനം വിദ്യാലയത്തിനാണ്. സാമൂഹികശാസ്ത്രമേളയില്‍ മികച്ച പ്രകടനവും വിദ്യാര്‍ഥികള്‍ കാഴ്ച്ചവച്ചു.