Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fairfax

ഐഡിബിഐ ബാങ്ക് വിൽപ്പന: രാ​ഹു​ൽ- നി​ർ​മ​ല വാ​ക്പോ​ര്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഐ​​​​ഡി​​​​ബി​​​​ഐ ബാ​​​​ങ്കി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷം ഓ​​​​ഹ​​​​രി​​​​ക​​​​ളും വി​​​​ദേ​​​​ശ ക​​​​മ്പ​​​​നി​​​​ക്കു വി​​​​ൽ​​​​ക്കാ​​​​നു​​​​ള്ള കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​ത്തെ​​​​ച്ചൊ​​​​ല്ലി ലോ​​​​ക്സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യും കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​നും ത​​​​മ്മി​​​​ൽ ക​​​​ടു​​​​ത്ത വാ​​​​ക്പോ​​​​ര്. 

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​​ക്സി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും രൂ​​​​ക്ഷ​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​-​​​പ്ര​​​​ത്യാ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്. ടാ​​​​റ്റ ഗ്രൂ​​​​പ്പി​​​​ലെ നേ​​​​തൃ​​​​പ​​​​ദ​​​​വി​​​​യെ​​​​ച്ചൊ​​​​ല്ലി​​​​യു​​​​ള്ള ത​​​​ർ​​​​ക്ക​​​​ത്തി​​​​ന് തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ബാ​​​​ങ്ക് സ്വ​​​​കാ​​​​ര്യ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ലും ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും കൊ​​​​മ്പു​​​​കോ​​​​ർ​​​​ത്ത​​​​ത്.

ലാ​​​​ഭ​​​​ത്തി​​​​ലു​​​​ള്ള ബാ​​​​ങ്ക് വി​​​​ൽ​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്തി​​​​ന്? രാ​​​​ഹു​​​​ൽ

ബാ​​​​ങ്ക് സ്വ​​​​കാ​​​​ര്യ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന ഐ​​​​ഡി​​​​ബി​​​​ഐ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി തു​​​​റ​​​​ന്ന ക​​​​ത്തെ​​​​ഴു​​​​തി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം 9,000 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ ലാ​​​​ഭ​​​​മു​​​​ണ്ടാ​​​​ക്കി​​​​യ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​നം എ​​​​ന്തി​​​​നാ​​​​ണു വി​​​​ൽ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ചോ​​​​ദി​​​​ച്ചി​​​​ട്ടും സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​യ ഉ​​​​ത്ത​​​​രം ന​​​​ൽ​​​​കി​​​​യി​​​​ല്ലെ​​​​ന്ന് രാ​​​​ഹു​​​​ൽ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

2003ൽ ​​​​ഐ​​​​ഡി​​​​ബി​​​​ഐ​​​​യു​​​​ടെ 51% ഓ​​​​ഹ​​​​രി​​​​യെ​​​​ങ്കി​​​​ലും നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​താ​​​​യി രാ​​​​ഹു​​​​ൽ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു. സ്വ​​​​കാ​​​​ര്യ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​പ്പാ​​​​കു​​​​ന്ന​​​​തോ​​​​ടെ എ​​​​സ്‌​​​​സി, എ​​​​സ്ടി, ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​വ​​​​ര​​​​ണ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​താ​​​​കും.

കോ​​​​ൺ​​​​ഗ്ര​​​​സ് ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വ്യ​​​​വ​​​​സാ​​​​യ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കാ​​​​യി സ്ഥാ​​​​പി​​​​ച്ച ബാ​​​​ങ്കു​​​​ക​​​​ൾ മോ​​​​ദി ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ ലേ​​​​ലം ചെ​​​​യ്തു വി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും രാ​​​​ഹു​​​​ൽ പ​​​​രി​​​​ഹ​​​​സി​​​​ച്ചു.

കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​രു​​​​ത്തി​​​​വ​​​​ച്ച ബാ​​​​ധ്യ​​​​ത മോ​​​​ദി തീ​​​​ർ​​​​ത്തു: നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ൻ

രാ​​​​ഹു​​​​ലി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് കൃ​​​​ത്യ​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി​​​​യു​​​​മാ​​​​യി ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​നും രം​​​​ഗ​​​​ത്തെ​​​​ത്തി. അ​​​​ത്യ​​​​ന്തം ത​​​​ക​​​​ർ​​​​ച്ച​​​​യി​​​​ലാ​​​​യ അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണ് ഐ​​​​ഡി​​​​ബി​​​​ഐ ബാ​​​​ങ്ക് മോ​​​​ദി​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു കൈ​​​​മാ​​​​റി​​​​ക്കി​​​​ട്ടി​​​​യ​​​​തെ​​​​ന്ന് ധ​​​​ന​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി അ​​​​ടു​​​​ത്ത ബ​​​​ന്ധ​​​​മു​​​​ള്ള വീ​​​​ഡി​​​​യോ​​​​കോ​​​​ൺ, വി​​​​ൻ​​​​സം, എ​​​​ബി​​​​ജി ഷി​​​​പ്പ്‌​​​​യാ​​​​ർ​​​​ഡ്, കിം​​​​ഗ്ഫി​​​​ഷ​​​​ർ തു​​​​ട​​​​ങ്ങി​​​​യ വ​​​​ൻ​​​​കി​​​​ട ബി​​​​സി​​​​ന​​​​സ് ഗ്രൂ​​​​പ്പു​​​​ക​​​​ൾ​​​​ക്കു മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ച് വാ​​​​യ്പ ന​​​​ൽ​​​​കാ​​​​ൻ ഐ​​​​ഡി​​​​ബി​​​​ഐ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​യി. ഇ​​​​താ​​​​ണു ബാ​​​​ങ്കി​​​​നെ വ​​​​ൻ ന​​​​ഷ്‌​​​ട​​​​ത്തി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​യി​​​​ട്ട​​​​ത്.

25,000 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ​​​​യു​​​​ടെ മൂ​​​​ലാ​​​​ധ​​​​ന പു​​​​നഃ​​​​സ്ഥാ​​​​പ​​​​ന​​​​വും പ്രൊ​​​​ഫ​​​​ഷ​​​​ണ​​​​ൽ സ​​​​മീ​​​​പ​​​​ന​​​​വും വ​​​​ഴി​​​​യാ​​​​ണ് ന​​​​രേ​​​​ന്ദ്ര മോ​​​​ദി സ​​​​ർ​​​​ക്കാ​​​​ർ ബാ​​​​ങ്കി​​​​നെ വീ​​​​ണ്ടും ലാ​​​​ഭ​​​​ത്തി​​​​ലാ​​​​ക്കി​​​​യ​​​​ത്. കോ​​​​ൺ​​​​ഗ്ര​​​​സ് ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്തു​​​​ണ്ടാ​​​​യ നി​​​​ര​​​​വ​​​​ധി ബാ​​​​ങ്കിം​​​​ഗ് അ​​​​ഴി​​​​മ​​​​തി​​​​ക​​​​ളും ധ​​​​ന​​​​മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഫെ​​​​യ​​​​ർ​​​​ഫാ​​​​ക്സ് ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ലി​​​​ലേ​​​​ക്ക്: 50,000 കോ​​​​ടി​​​​യു​​​​ടെ ഭീ​​​​മ​​​​ൻ വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പം

ഐ​​​​ഡി​​​​ബി​​​​ഐ ബാ​​​​ങ്കി​​​​ലെ 60.72% ഓ​​​​ഹ​​​​രി​​​​ക​​​​ൾ ക​​​​നേ​​​​ഡി​​​​യ​​​​ൻ ക​​​​മ്പ​​​​നി​​​​യാ​​​​യ ഫെ​​​​യ​​​​ർ​​​​ഫാ​​​​ക്സ് ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ ഹോ​​​​ൾ​​​​ഡിം​​​​ഗ്സി​​​​ന്‍റെ അ​​​​നു​​​​ബ​​​​ന്ധ ക​​​​മ്പ​​​​നി​​​​ക്ക് ന​​​​ൽ​​​​കാ​​​​ൻ ക​​​ഴി​​​ഞ്ഞ 14ന് ​​​​കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

നി​​​​ല​​​​വി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന് 30.48 ശ​​​​ത​​​​മാ​​​​ന​​​​വും എ​​​​ൽ​​​​ഐ​​​​സി​​​​ക്ക് 30.24 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​ണ് ഓ​​​​ഹ​​​​രി​​​​യു​​​​ള്ള​​​​ത്. കൈ​​​​മാ​​​​റ്റം പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​തോ​​​​ടെ ഇ​​​​തു യ​​​​ഥാ​​​​ക്ര​​​​മം 15%, 19% ആ​​​​യി കു​​​​റ​​​​യും.

ഏ​​​​ക​​​​ദേ​​​​ശം 50,000 കോ​​​​ടി രൂ​​​​പ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന ഈ ​​​​ഇ​​​​ട​​​​പാ​​​​ട് ഒ​​​​രു ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്കി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പ​​​​മാ​​​​യി​​​​രി​​​​ക്കും. എ​​​​ന്നാ​​​​ൽ, പ്ര​​​​മു​​​​ഖ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കി​​​​ന്‍റെ സ്വ​​​​കാ​​​​ര്യ​​​​വ​​​​ത്ക​​​​ര​​​​ണം രാ​​​​ജ്യ​​​​ത്തെ മ​​​​റ്റ് ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ​​​​യും സ്വ​​​​കാ​​​​ര്യ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ന് വ​​​​ഴി​​​​വ​​​യ്​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക ശ​​​​ക്ത​​​​മാ​​​​ണ്.

Latest News

Corehub Up