Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Cards

"ഇ​പ്പോ​ൾ ഞാ​ന​ത് ആ​സ്വ​ദി​ക്കു​ക​യാ​ണ്"; ത​നി​ക്കെ​തി​രാ​യെ വ്യാ​ജ കാ​ർ​ഡു​ക​ൾ​ക്ക് പി​ന്നി​ൽ പ്ര​മു​ഖ​നെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തനിക്കെതിരെ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ കാ​ർ​ഡു​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഇ​വ​യെ​ല്ലാം ഒ​രൊ​റ്റ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന​തെ​ന്നും ഒ​രു പ്ര​ധാ​ന വ്യ​ക്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​നീ​ക്ക​ങ്ങ​ളെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ആ ​വ്യ​ക്തി​യു​ടെ പേ​ര് പു​റ​ത്തു​വി​ട​ണ​മെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി​യി​ല്ല. ഏ​റെ വേ​ട്ട​യാ​ട​ലു​ക​ൾ നേ​രി​ട്ടി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് താ​നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. "തി​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഒ​രു വാ​ര്‍​ത്ത​യു​ണ്ടാ​യി​രു​ന്നു, ഒ​രാ​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് രാ​ജി​വ​ച്ചു​വെ​ന്ന്. വ​ലി​യൊ​രു നേ​താ​വ് രാ​ജി​വ​ച്ച പോ​ലെ​യാ​ണ് പ്രാ​ധാ​ന്യം ന​ല്‍​കി​യ​ത്. അ​പ്പോ​ള്‍ അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​ല്‍ ഇ​ല്ല​ല്ലോ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു

വ്യാ​ജ വാ​ർ​ത്ത​ക​ളും കാ​ർ​ഡു​ക​ളും ആ​ദ്യ​കാ​ല​ത്ത് വ​ലി​യ മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ങ്ങ​നെ​യ​ല്ല. "ആ​ദ്യ​മൊ​ക്കെ എ​നി​ക്ക് വ​ലി​യ വി​ഷ​മ​മാ​യി​രു​ന്നു ഇ​തൊ​ക്കെ കാ​ണു​മ്പോ​ള്‍. രാ​വി​ലെ ഇ​തു​ത​ന്നെ ആ​ണ​ല്ലോ എ​ന്ന്.

ഇ​പ്പോ​ള്‍ താ​ന​ത് ആ​സ്വ​ദി​ക്കു​ക​യാ​ണ്. കാ​ര​ണം, ത​ന്‍റെ ക്ര​ഡി​ബി​ളി​റ്റി അ​ല്ല​ല്ലോ പോ​യ​ത്. ഇ​ങ്ങ​നെ തെ​റ്റാ​യ വാ​ര്‍​ത്ത കൊ​ടു​ക്കു​ന്ന​വ​രു​ടെ ക്ര​ഡി​ബി​ലി​റ്റി​യാ​ണ് പോ​കു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഓ​രോ​രു​ത്ത​ന്‍​മാ​രി​ടു​ന്ന​തി​ന്‍റെ മ​റു​പ​ടി താ​നാ​ണോ പ​റ​യേ​ണ്ട​തെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.

ത​നി​ക്കെ​തി​രെ മു​ൻ​പ് പ്ര​ച​രി​പ്പി​ച്ച ചി​ല വ്യാ​ജ കാ​ർ​ഡു​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. "ക്ഷേ​മ​പെ​ന്‍​ഷ​ന്‍ നി​ര്‍​ത്ത​ലാ​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് എ​ന്‍റെ ചി​രി​ച്ചു കൊ​ണ്ട് നി​ല്‍​ക്കു​ന്ന ചി​ത്രം വ​ച്ച് വ്യാ​ജ കാ​ര്‍​ഡി​റ​ക്കി, വി.​ഡി.​സ​തീ​ശ​ന്‍ മാ​വേ​ലി ത​മ്പു​രാ​നാ​ണ് എ​ന്ന് കാ​ര്‍​ഡി​റ​ക്കി.., ചാ​ണ്ടി ഉ​മ്മ​ന്‍ പ​റ​ഞ്ഞു, അ​പ്പ​യെ ക​ണ്ണീ​ര്‍ കു​ടി​പ്പി​ച്ച​വ​രി​ല്‍ ഒ​ന്നാ​മ​നാ​ണ് സ​തീ​ശ​ന്‍'! ഇ​ങ്ങ​നെ​യെ​ല്ലാം കാ​ർ​ഡു​ക​ൾ ഇ​റ​ങ്ങി.

പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളു​ടെ പേ​രും ലോ​ഗോ​യും ദു​രു​പ​യോ​ഗം ചെ​യ്താ​ണ് ഇ​ത്ത​രം വ്യാ​ജ കാ​ർ​ഡു​ക​ൾ നി​ർ​മ്മി​ച്ച് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. മാ​ധ്യ​മ​ങ്ങ​ളു​ടെ പേ​രി​ൽ വ്യാ​ജ കാ​ർ​ഡു​ക​ൾ ഇ​റ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ ത​ന്നെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up