സുല്‍ത്താന്‍ ബത്തേരി: അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷന് സെന്റ് മേരീസ് കോളജില്‍ മലനാട് ചാനലിന്റെ സഹകരണത്തോടെ കോളജ് വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തില്‍ പൂക്കോട് കോളജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസിലെ ഫക്കീമ ജെബിന്-ബിശ്വജിത്ത് ദാസ് ടീം ഒന്നാം സ്ഥാനം നേടി.
ബത്തേരി മാര്‍ത്തോമാ കോളജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനിലെ സി. കിനാന്‍-അയാന് ഹംദാന്‍ ടീമിനാണ് രണ്ടാം സ്ഥാനം. ബത്തേരി സെന്റ് മേരീസ് കോളജിലെ തേജസ് ബിജു-ആശ്വാസ് ജോസഫ് ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി. സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ ജോര്‍ജ് മാത്യു ഉദ്ഘാടനം ചെയ്തു.
ഒളിമ്പിക് അസോസിയേഷന് ജില്ലാ സെക്രട്ടറി സലിം കടവന്‍ അധ്യക്ഷത വഹിച്ചു. മലനാട് ചാനല്‍ എക്സിക്യുട്ടീവ് എഡിറ്റര്‍ ഫിറോസ് ബാബു മുഖ്യാതിഥിയായി. സൈക്ലിംഗ് അസോസിയേഷന് ജില്ലാ സെക്രട്ടറി സുബൈര്‍ ഇളകുളം, സെന്റ് മേരീസ് കോളജ് അധ്യാപകന് സുനില്‍ ജോണ്‍, ഒളിമ്പിക് അസോസിയേഷന് പ്രതിനിധി സതീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സെന്റ് മേരീസ് കോളജ് കായികാധ്യാപകന് കെ.വി. ഹാരിഷ് സ്വാഗതം പറഞ്ഞു.