x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​പോ​ര്‍​ട്‌​സ് ക്വി​സ്: ഫ​ക്കീ​മ ജ​ബി​ന്‍-​ ബി​ശ്വ​ജി​ത്ത് ദാ​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം


Published: June 24, 2026 08:00 AM IST | Updated: June 24, 2026 08:00 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: അ​ന്താ​രാ​ഷ്‌​ട്ര ഒ​ളി​മ്പി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ല്‍ മ​ല​നാ​ട് ചാ​ന​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​ര​ത്തി​ല്‍ പൂ​ക്കോ​ട് കോ​ള​ജ് ഓ​ഫ് വെ​റ്റ​റി​ന​റി ആ​ന്‍​ഡ് അ​നി​മ​ല്‍ സ​യ​ന്‍​സ​സി​ലെ ഫ​ക്കീ​മ ജെ​ബി​ന്‍-​ബി​ശ്വ​ജി​ത്ത് ദാ​സ് ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി.

ബ​ത്തേ​രി മാ​ര്‍​ത്തോ​മാ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​നി​ലെ സി. ​കി​നാ​ന്‍-​അ​യാ​ന്‍ ഹം​ദാ​ന്‍ ടീ​മി​നാ​ണ് ര​ണ്ടാം സ്ഥാ​നം. ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ തേ​ജ​സ് ബി​ജു-​ആ​ശ്വാ​സ് ജോ​സ​ഫ് ടീം ​മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ജോ​ര്‍​ജ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി സ​ലിം ക​ട​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​നാ​ട് ചാ​ന​ല്‍ എ​ക്‌​സി​ക്യു​ട്ടീ​വ് എ​ഡി​റ്റ​ര്‍ ഫി​റോ​സ് ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി. സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി സു​ബൈ​ര്‍ ഇ​ള​കു​ളം, സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ സു​നി​ല്‍ ജോ​ണ്‍, ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി സ​തീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് കാ​യി​കാ​ധ്യാ​പ​ക​ന്‍ കെ.​വി. ഹാ​രി​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags : nattu vishesham Sports Quiz Fakima Jabin-Biswajit

Recent News

Corehub Up