x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍


Published: June 24, 2026 08:06 AM IST | Updated: June 24, 2026 08:06 AM IST

പു​ല്‍​പ്പ​ള്ളി: നെ​യ്ക്കു​പ്പ വ​നാ​തി​ര്‍​ത്തി​യി​ലെ വേ​ലി​യ​മ്പം, ക​ണ്ടാ​മ​ല, മ​ര​കാ​വ്, ഭൂ​ദാ​നം, മൂ​ഴി​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ര്‍.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ള്‍ വ്യാ​പ​ക കൃ​ഷി​നാ​ശ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. നെ​യ്ക്കു​പ്പ വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന ഫെ​ന്‍​സിം​ഗും ട്ര​ഞ്ചു​മു​ള്‍​പ്പെ​ടെ ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന​താ​ണ് ആ​ന​ക​ള്‍ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങാ​ന്‍ കാ​ര​ണം. സ​ന്ധ്യ​യോ​ടെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന ആ​ന​ക​ള്‍ നേ​രം പു​ല​ര്‍​ന്ന​ശേ​ഷ​മാ​ണ് മ​ട​ങ്ങു​ന്ന​ത്. ഇ​തു​മൂ​ലം ക​ര്‍​ഷ​ക​ര്‍​ക്ക് പു​ല​ര്‍​ച്ചെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍​പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

നി​ര​വ​ധി​ത​വ​ണ ആ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​നം​വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ആ​ന​ശ​ല്യം രൂ​ക്ഷ​മാ​കു​മ്പോ​ള്‍ വ​നാ​തി​ര്‍​ത്തി​യി​ല്‍ വാ​ച്ച​ര്‍​മാ​രെ നി​യ​മി​ച്ച് ആ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ള്‍ വാ​ച്ച​ര്‍​മാ​രെ നി​യ​മി​ക്കാ​ന്‍ വ​നം​വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം സ​ന്ധ്യ​മ​യ​ങ്ങ​യി​തോ​ടെ കാ​ട്ടാ​ന വേ​ലി​യ​മ്പ​ത്തെ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി.

ആ​ന കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യാ​ല്‍ അ​ത് വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ചാ​ല്‍​പോ​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്താ​റി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ശ​ല്യ​ക്കാ​രാ​യ ആ​ന​ക​ളെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കാ​ത്ത​താ​ണ് ഈ ​മേ​ഖ​ല​യി​ല്‍ ആ​ന ശ​ല്യം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണം.

ഒ​രു മാ​സ​ത്തി​നി​ടെ മേ​ഖ​ല​യി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കാ​ര്‍​ഷി​ക വി​ള​ക​ളാ​ണ് കാ​ട്ടാ​ന​ക​ള്‍ ന​ശി​പ്പി​ച്ച​തെ​ന്നും ഇ​തി​ന് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍​പോ​ലും അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി ആ​ന​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ത​ക​ര്‍​ന്ന ട്ര​ഞ്ചും ഫെ​ന്‍​സിം​ഗും ന​ന്നാ​ക്കു​ന്ന​തി​നും വ​നാ​തി​ര്‍​ത്തി​യി​ല്‍ വാ​ച്ച​ര്‍​മാ​രെ നി​യ​മി​ച്ച് ആ​ന​ശ​ല്യ​ത്തി​ന് പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ര്‍.

Tags : nattu vishesham Locals say there no action

Recent News

Corehub Up