x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്ക​ണ​മെ​ന്ന്


Published: June 24, 2026 07:57 AM IST | Updated: June 24, 2026 07:57 AM IST

മേ​പ്പാ​ടി: വ​ര്‍​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്ന മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

കാ​ന്ത​ന്‍​പാ​റ ഒ​ഴി​കെ​യു​ള്ള മൂ​ന്നു വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും വ​ര്‍​ഷ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. വ​നം വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മീ​ന്‍​മു​ട്ടി വെ​ള്ള​ച്ചാ​ട്ടം, നീ​ലി​മ​ല വ്യൂ ​പോ​യി​ന്‍റ്, സ​ണ്‍​റൈ​സ് വാ​ലി വ്യൂ ​പോ​യി​ന്‍റ് എ​ന്നി​വ​യാ​ണ​ത്. ഇ​വ അ​ട​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ല്‍, വ്യാ​പാ​ര മേ​ഖ​ല​ക​ള്‍ വ​ലി​യ സ്തം​ഭ​ന​ത്തി​ലേ​ക്ക് നീ​ങ്ങി.

വ്യാ​പാ​രി​ക​ളു​ടെ​യും നി​ര​വ​ധി ടാ​ക്‌​സി, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വ​രു​മാ​ന​വും മു​ട​ങ്ങി. കാ​പ്പി, ചാ​യ, കു​മു​ള​ക്, ഏ​ലം, പ​ച്ച​ക്ക​റി​യി​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തെ​യും ഇ​ത് ബാ​ധി​ച്ചു. നി​ര​വ​ധി റി​സോ​ര്‍​ട്ട്, ഹോം ​സ്‌​റ്റേ​ക​ള്‍ വ​രു​മാ​ന​മി​ല്ലാ​താ​യി. ഇ​വി​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വ​രു​മാ​ന​വും നി​ല​ച്ചു.

2011ല്‍ ​ഗോ​വ സ്വ​ദേ​ശി​യാ​യ വി​നോ​ദ സ​ഞ്ചാ​രി മീ​ന്‍​മു​ട്ടി​യി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​നം​വ​കു​പ്പ് മേ​ല്‍​പ്പ​റ​ഞ്ഞ മൂ​ന്ന് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും സ​ഞ്ചാ​രി​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും നി​ര​ന്ത​ര ആ​വ​ശ്യ​ങ്ങ​ളു​യ​ര്‍​ന്നി​ട്ടും ഇ​വ തു​റ​ക്കാ​ന്‍ വ​നം​വ​കു​പ്പ് ത​യാ​റാ​യി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത്, വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍, വ്യാ​പാ​രി സം​ഘ​ട​ന​ക​ള്‍ യോ​ജി​ച്ചു​കൊ​ണ്ട് പ​ല യോ​ഗ​ങ്ങ​ളും ചേ​ര്‍​ന്നു.

വ​നം വ​കു​പ്പ് ഉ​ന്ന​താ​ധി​കാ​രി​ക​ള്‍​ക്ക് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ളും ന​ല്‍​കി. മീ​ന്‍​മു​ട്ടി വ​ന​സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ച് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ കേ​ന്ദ്രം തു​റ​ക്കു​ന്ന​തി​നാ​യി ഒ​രു മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി വ​നം​വ​കു​പ്പ് ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍​ക്ക് ര​ണ്ട് വ​ര്‍​ഷം മു​മ്പ് ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

പ്ര​കൃ​തി ഒ​രു​ക്കി​യ 300 അ​ടി​യി​ലേ​റെ ഉ​യ​ര​ത്തി​ല്‍ നി​ന്ന് പു​ഴ​വെ​ള്ളം താ​ഴേ​ക്ക് പ​തി​ക്കു​ന്ന മ​നം ക​വ​രു​ന്ന ദൃ​ശ്യാ​നു​ഭ​വ​മാ​ണ് മീ​ന്‍​മു​ട്ടി വെ​ള്ള​ച്ചാ​ട്ടം സ​ഞ്ചാ​രി​ക​ള്‍​ക്ക് സ​മ്മാ​നി​ച്ചി​രു​ന്ന​ത്. അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു നൂ​റു ക​ണ​ക്കി​ന് സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് കാ​ന​ന മ​ധ്യ​ത്തി​ലു​ള്ള ഈ ​വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​നെ​ത്തി​യി​രു​ന്ന​ത്. ആ ​കാ​ഴ്ച​യാ​ണ് 15വ​ര്‍​ഷ​മാ​യി സ​ഞ്ചാ​രി​ക​ള്‍​ക്ക് ന​ഷ്ട​മാ​യ​ത്.

നീ​ലി​മ​ല​യു​ടെ ഉ​ച്ചി​യി​ലെ​ത്തി മു​ന്നോ​ട്ടു നോ​ക്കി​യാ​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലെ​യ​ട​ക്കം പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യും. കാ​ടാ​ശ്ശേ​രി​യി​ലെ സ​ണ്‍​റൈ​സ് വാ​ലി എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്ഥ​ല​ത്തു നി​ന്ന് ചു​റ്റും നോ​ക്കി​യാ​ല്‍ നി​ല​മ്പൂ​ര്‍ ഭാ​ഗ​ത്തു​ള്ള ചാ​ലി​യാ​ര്‍ പു​ഴ​യു​ടെ കൈ​വ​ഴി​ക​ള്‍ പോ​ലും കാ​ണാ​ന്‍ ക​ഴി​യും.

കോ​ട​മ​ഞ്ഞ് പു​ത​ച്ച വ​ന​ങ്ങ​ളു​ടെ കാ​ഴ്ച​യും അ​തി മ​നോ​ഹ​ര​മാ​ണ്. പ്ര​കൃ​തി ഭം​ഗി ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്ക് ഇ​തെ​ല്ലാം മ​ന​സു നി​റ​യ്ക്കു​ന്ന കാ​ഴ്ച​ക​ളാ​ണ്. ഇ​വ​യെ​ല്ലാം ഇ​പ്പോ​ള്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് അ​പ്രാ​പ്യ​മാ​ണ്.

അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം ഫ​ല​പ്ര​ദ​മാ​യി അ​വി​ടു​ത്തെ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മ്പോ​ഴാ​ണ് വ​യ​നാ​ടി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ ഇ​വി​ട​ത്തെ അ​ധി​കാ​രി​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി​യി​രി​ക്കു​ന്ന​ത്.

K-Rail Survey

Tags : nattu vishesham Closed entertainment centers should be

Recent News

Corehub Up