മാനന്തവാടി: ബേഗൂര്‍ ഫോറസ്റ്റ് റേഞ്ചിലെ ബാവലി ഭാഗത്തുനിന്നു മുറിച്ച തേക്കുകളുടെ ചുള്ളിവിറക് ശേഖരിക്കുന്നതില്‍ പ്രദേശവാസികള്‍ക്ക് വനം വകുപ്പിന്റെ വിലക്ക്.
ഇതിനുപിന്നില്‍ വനം മന്ത്രിയുടെ പാര്‍ട്ടിക്കാരെന്ന് അവകാശപ്പെടുന്ന ചിലര്‍ വിജിലന്‍സില്‍ നല്കിയ വ്യാജ പരാതിയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
തേക്കുകളുടെ ചുള്ളിവിറക് വനപാലകര്‍ സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുന്നുവെന്ന പരാതിയാണ് തത്പര കക്ഷികള്‍ വിജിലന്‍സിന് നല്‍കിയത്.
അടിസ്ഥാനരഹിതമായ പരാതികള്‍ വനം വകുപ്പും നാട്ടുകാരും ഒരുമയോടെ പോകുന്ന സ്ഥലത്ത് പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിറക് ശേഖരണം വിലക്കുന്നതിന് ഇടയാക്കിയവര്ക്കെതിരേ യുഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കുമെന്ന് അവര്‍ അറിയിച്ചു.