തളിപ്പറമ്പ്: ട്രെയിനില്‍ നിന്നു തെറിച്ചുവീണ് ലാബ് അസിസ്റ്റന്റ് മരിച്ചു. തളിപ്പറന്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ ലാബ് അസിസ്റ്റന്റും ഇപ്പോള്‍ മോറാഴ വെള്ളിക്കീലില്‍ താമസിക്കുന്ന തൃച്ചംബരം കരുണയിലെ എം.എം. മഹേഷ് (54) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 10.25 നും ഇന്നലെ പുലര്‍ച്ചെ രണ്ടിനും ഇടയിലാണു സംഭവം നടന്നത്. നടാല്‍ റെയില്‍വെ ഗേറ്റില്‍ നിന്നും 250 മീറ്റര്‍ വടക്ക് ഭാഗത്തായി കോഴിക്കോടേക്ക് പോകുന്ന റെയില്‍വെ ട്രാക്കിലാണു മൃതദേഹം കണ്ടത്.
കോഴിക്കോട് ചികിത്സയിലുള്ള അമ്മയുടെ അടുത്തു നിന്നു വീട്ടിലേക്ക് എക്സിക്യുട്ടീവ് എക്സ്പ്രസിൽ മടങ്ങവെ എടക്കാട് നിന്നു വീഴുകയായിരുന്നു. പരേതനായ സി.സി. കരുണാകരൻ നമ്പ്യാർ (റിട്ട. പ്യൂൺ, മൂത്തേടത്ത് സ്കൂൾ)-എം.എം. ശാരദ ദന്പതികളുടെ മകനാണ്. ഭാര്യ: കെ.പി. ബീന (ലാബ് അസിസ്റ്റന്റ്, മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: അഭിഷേക്, ദേവിക (വിദ്യാർഥി, മംഗളൂരു). സഹോദരങ്ങൾ: ഉമേഷ് (വ്യാപാരി, കാഞ്ഞിലേരി), മായ, മധു (അധ്യാപകൻ, കുറുമാത്തൂർ ജിവിഎച്ച്എസ്എസ്).