x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നി​ൽ നി​ന്നു വീ​ണ് ലാ​ബ് അ​സി​സ്റ്റ​ന്‍റ് മ​രി​ച്ചു


Published: June 13, 2026 10:15 PM IST | Updated: June 13, 2026 10:15 PM IST

ത​ളി​പ്പ​റ​മ്പ്: ട്രെ​യി​നി​ല്‍ നി​ന്നു തെ​റി​ച്ചു​വീ​ണ് ലാ​ബ് അ​സി​സ്റ്റ​ന്‍റ് മ​രി​ച്ചു. ത​ളി​പ്പ​റ​ന്പ് മൂ​ത്തേ​ട​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ലാ​ബ് അ​സി​സ്റ്റ​ന്‍റും ഇ​പ്പോ​ള്‍ മോ​റാ​ഴ വെ​ള്ളി​ക്കീ​ലി​ല്‍ താ​മ​സി​ക്കു​ന്ന തൃ​ച്ചം​ബ​രം ക​രു​ണ​യി​ലെ എം.​എം. മ​ഹേ​ഷ് (54) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.25 നും ​ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടി​നും ഇ​ട​യി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. ന​ടാ​ല്‍ റെ​യി​ല്‍​വെ ഗേ​റ്റി​ല്‍ നി​ന്നും 250 മീ​റ്റ​ര്‍ വ​ട​ക്ക് ഭാ​ഗ​ത്താ​യി കോ​ഴി​ക്കോ​ടേ​ക്ക് പോ​കു​ന്ന റെ​യി​ല്‍​വെ ട്രാ​ക്കി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ട​ത്.

കോ​ഴി​ക്കോ​ട് ചി​കി​ത്സ​യി​ലു​ള്ള അ​മ്മ​യു​ടെ അ​ടു​ത്തു നി​ന്നു വീ​ട്ടി​ലേ​ക്ക് എ​ക്സി​ക്യു​ട്ടീ​വ് എ​ക്സ്പ്ര​സി​ൽ മ​ട​ങ്ങ​വെ എ​ട​ക്കാ​ട് നി​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. പ​രേ​ത​നാ​യ സി.​സി. ക​രു​ണാ​ക​ര​ൻ ന​മ്പ്യാ​ർ (റി​ട്ട. പ്യൂ​ൺ, മൂ​ത്തേ​ട​ത്ത് സ്കൂ​ൾ)-​എം.​എം. ശാ​ര​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: കെ.​പി. ബീ​ന (ലാ​ബ് അ​സി​സ്റ്റ​ന്‍റ്, മൂ​ത്തേ​ട​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). മ​ക്ക​ൾ: അ​ഭി​ഷേ​ക്, ദേ​വി​ക (വി​ദ്യാ​ർ​ഥി, മം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​മേ​ഷ് (വ്യാ​പാ​രി, കാ​ഞ്ഞി​ലേ​രി), മാ​യ, മ​ധു (അ​ധ്യാ​പ​ക​ൻ, കു​റു​മാ​ത്തൂ​ർ ജി​വി​എ​ച്ച്എ​സ്എ​സ്).

Tags : Falling train Lab assistant dies Mahesh death

Recent News

Corehub Up