Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Families

Kottayam

​ആ​ഴ​മാ​യ പ്രാ​ര്‍​ഥ​നാജീ​വി​തം കു​ടും​ബ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​ന് അ​ടി​സ്ഥാ​നം: മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

ച​ങ്ങ​നാ​ശേ​രി: ആ​ഴ​മാ​യ പ്രാ​ര്‍​ഥ​ന​യി​ല്‍ കു​ടും​ബ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ട​ണ​മെ​ന്നും മ​ക്ക​ളെ വി​ശ്വാ​സ​ത്തി​ല്‍ വ​ള​ര്‍​ത്താ​ന്‍ മാ​താ​പി​താ​ക്ക​ള്‍ ജാ​ഗ്ര​ത​ പു​ല​ര്‍​ത്ത​ണ​മെ​ന്നും ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. എ​സ്ബി കോ​ള​ജ് മൈ​താ​ന​ത്ത് ന​ട​ന്നു​വ​രു​ന്ന സോ​ണ​ല്‍ ക​രി​സ്മാ​റ്റി​ക് ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ര​ണ്ടാം​ദി​വ​സം സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ആ​ര്‍​ച്ച്ബി​ഷ​പ്. പ്രാ​ര്‍​ഥ​ന​യു​ള്ള കു​ടും​ബ​ങ്ങ​ളേ വ​ള​രു​ക​യു​ള്ളൂ. മ​ക്ക​ളെ കു​ടും​ബ​പ്രാ​ര്‍​ഥ​ന​യു​ടെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി വ​ള​ര്‍​ത്ത​ണ​മെ​ന്നും ആ​ര്‍​ച്ച്ബി​ഷ​പ് ഉദ്ബോധിപ്പി ച്ചു.

ലോ​ക​മെ​ങ്ങും ​പോ​യി സു​വി​ശേ​ഷം പ്ര​സം​ഗി​ക്കു​ക എ​ന്ന ക്രി​സ്തു​വി​ന്‍റെ ആ​ഹ്വാ​നം സ്വീ​ക​രി​ച്ച ഓ​രോ ക്രൈ​സ്ത​വ​നും ​ജീ​വി​ക്കു​ന്ന മേ​ഖ​ല​ക​ളി​ല്‍ സു​വി​ശേ​ഷം പ​ങ്കു​വ​യ്ക്കാ​നും മാ​തൃ​ക​യാ​യി ജീ​വി​ക്കാ​നും ക​ഴി​യ​ണ​മെ​ന്നും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പ​റ​ഞ്ഞു.

അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡൊമി​നി​ക് വാ​ള​ന്മ​നാ​ല്‍ വ​ച​നപ്ര​ഘോ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​ത വി​കാ​രി​ ജ​ന​റാ​ള്‍ മോ​ണ്‍. ആന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ക്കും. കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ഡോ. ജോ​ണ്‍​സ​ണ്‍ തു​ണ്ടി​യി​ല്‍ സ​ന്ദേ​ശം ന​ല്‍​കും.

നാ​ളെ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. അ​തി​രൂ​പ​ത വി​കാ​രി​ ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി സ​ഹ​കാ​ര്‍​മി​ക​നാ​യി​രി​ക്കും. സ​മാ​പ​ന ദി​ന​മാ​യ 24ന് ​ഫാ. ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

ദി​വ​സ​വും വൈ​കു​ന്നേ​രം 3.30 മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മ​യം. വി​വി​ധ രൂ​പ​ത​ക​ളി​ല്‍​നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളാ​ണ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Kerala

വ​ലി​യ​ങ്ങാ​ടി അ​പ​ക​ടം; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് മേ​യ​ർ

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് മ​രി​ച്ച നാ​ലു​പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​യാ​ൾ​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ ഒ. ​സ​ദാ​ശി​വ​ൻ.

കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ത്തോ​ളി സ്വ​ദേ​ശി​ക​ളാ​യ കൊ​ള​ക്കാ​ട് കൊ​ടു​വ​മ്പ​ത്ത് താ​ഴെ​കു​നി അ​ഷ്റ​ഫ് (56), കൊ​ങ്ങ​ന്നൂ​ർ കു​നി​യി​ൽ ക​ട​വ് മ​ല്ലി​ശ്ശേ​രി താ​ഴെ നു​ജൂം വീ​ട്ടി​ൽ ബ​ഷീ​ർ (65), കി​ണാ​ശേ​രി കു​ളം​കു​ഴി​നി​ലം ബൈ​ത്തു​ൽ ഹു​ദ​യി​ൽ ജ​ബ്ബാ​ർ (60), തി​രു​വ​ങ്ങൂ​ർ സ്വ​ദേ​ശി വി​നോ​ദ് (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്‌.

അ​തേ​സ​മ​യം, പൊ​ളി​ച്ചു​പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​തെ​ന്നും എ​ന്നാ​ൽ ലൈ​സ​ൻ​സു​ള്ള​വ​രെ ഇ​റ​ക്കി​വി​ട്ടി​രു​ന്നി​ല്ലെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

അ​പ​ക​ട​മു​ണ്ടാ​യ കെ​ട്ടി​ടം അ​ൺ​ഫി​റ്റ് പ​ട്ടി​ക​യി​ൽ ഇ​ല്ല. റി​പ്പോ​ർ​ട്ട് കി​ട്ടി​യ ഉ​ട​ൻ ആ​ളു​ക​ളെ ഇ​റ​ക്കി​വി​ടാ​ൻ ക​ഴി​യി​ല്ല. കോ​ർ​പ​റേ​ഷ​നി​ൽ 16 കെ​ട്ടി​ട​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് 2022ൽ ​ക​ണ്ടെ​ത്തി​യി​രു​ന്ന​വെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. താ​ഴെ​നി​ല​യി​ലെ ഗോ​ഡൗ​ണി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളും ഏ​ജ​ന്‍റു​മാ​ണ് മ​രി​ച്ച​ത്. താ​ഴെ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ, ത​ക​ർ​ന്നു​വീ​ണ സ​ൺ​ഷേ​ഡ് സ്ലാ​ബു​ക​ൾ​ക്ക് അ​ടി​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

നാ​ല് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ സ​മീ​പ​ത്തെ ബീ​ച്ച് ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

District News

കു​ടും​ബ​ങ്ങ​ള്‍ വി​ശ്വാ​സ​ത്തി​ലും പ്രാ​ര്‍ഥ​ന​യി​ലും ഭ​ദ്ര​ത നേ​ട​ണം: മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി

ച​ങ്ങ​നാ​ശേ​രി: വി​ശ്വാ​സ​ത്തി​ലും പ്രാ​ര്‍ഥ​ന​യി​ലും ആ​ഴ​പ്പെ​ട്ട് കു​ടും​ബ​ങ്ങ​ള്‍ ഭ​ദ്ര​ത നേ​ട​ണ​മെ​ന്ന് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി. സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ മ​ക​രം തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ഇ​ട​വ​ക ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​രു​ന്നു ക​ര്‍ദി​നാ​ള്‍. ക്രൈ​സ്ത​വ പാ​ര​മ്പ​ര്യ​ത്തി​ല്‍ കു​ടും​ബ​ങ്ങ​ളെ കോ​ര്‍ത്തി​ണ​ക്ക​ണ​മെ​ന്നും ക​ര്‍ദി​നാ​ള്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ ജോ​മി കാ​വാ​ലം, കൈ​ക്കാ​ര​ന്‍ ചാ​ള്‍സ് പാ​ലാ​ത്ര, ഫാ. ​നി​ഖി​ല്‍ അ​റ​യ്ക്ക​ത്ത​റ, ഫാ. ​ഷെ​റി​ന്‍ കു​റ​ശേ​രി, ഫാ. ​സി​റി​ള്‍ ക​ള​രി​ക്ക​ല്‍, എ.​ജെ. ജോ​സ​ഫ്, കു​ര്യാ​ച്ച​ന്‍ ഒ​ള​ശ​യി​ല്‍, സോ​ണി ക​രി​മ​റ്റം, ജോ​ബി തൂ​മ്പൂ​ങ്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍ന്നു ജൂ​ബി​ലേ​റി​യ​ന്മാ​രേ​യും വി​വി​ധ അം​ഗീ​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ച​വ​രേ​യും ന​ഗ​ര​സ​ഭാ കൗ​ണ്‍സി​ല​ര്‍മാ​രേ​യും സ​മ്മേ​ള​ന​ത്തി​ല്‍ ക​ര്‍ദി​നാ​ള്‍ ആ​ദ​രി​ച്ചു

National

ക​രൂ​ർ ദു​ര​ന്തം; മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച് വി​ജ​യ്

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച് ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്. മ​ഹാ​ബ​ലി​പു​ര​ത്തെ പൂ​ഞ്ചേ​രി​യി​ലു​ള്ള സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ഞാ​യ​റാ​ഴ്ച​യോ​ടെ പാ​ർ​ട്ടി ജി​ല്ല ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളെ ക​രൂ​രി​ൽ നി​ന്ന് മ​ഹാ​ബ​ലി​പു​ര​ത്ത് എ​ത്തി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് വി​ജ​യ് കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രി​പാ​ടി​യി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളോ​ട് വി​ജ​യ് ക്ഷ​മ ചോ​ദി​ച്ചു. ഓ​രോ കു​ടും​ബ​ങ്ങ​ളെ​യും പ്ര​ത്യേ​കം ക​ണ്ട വി​ജ​യ്, വി​ദ്യാ​ഭ്യാ​സം, സ്വ​യം​തൊ​ഴി​ൽ, വീ​ട് എ​ന്നി​വ​യ്ക്ക് പു​റ​മെ സാ​മ്പ​ത്തി​ക സ​ഹാ​യ​വും ഇ​വ​ർ​ക്ക് വാ​ഗ്ദാ​നം ചെ​യ്തു. കൂ​ടി​ക്കാ​ഴ്ച മൂ​ന്നു​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു.

Latest News

Corehub Up