Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Shines Pure And True

Kannur

റി​ട്ട. അ​ധ്യാ​പി​ക​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സ​ത്യ​സ​ന്ധ​ത​യ്ക്കു പ​ത്ത​ര​മാ​റ്റ്

പ​യ്യ​ന്നൂ​ര്‍: വി​ദ്യാ​ര്‍​ഥി​ക​ളെ സ​ത്യ​സ​ന്ധ​ത​യു​ടെ പാ​ഠ​ങ്ങ​ള്‍ പ​ഠി​പ്പി​ച്ചി​റ​ങ്ങി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി​ട്ടും റി​ട്ട. അ​ധ്യാ​പി​ക​യു​ടെ മ​ന​സി​ല്‍ ഇ​ന്നും സ​ത്യ​സ​ന്ധ​ത​യ്ക്കു പ​ത്ത​ര​മാ​റ്റ് തി​ള​ക്കം. കൂ​ട്ട​ത്തി​ല്‍ കു​ടും​ബ​വും കൈ​കോ​ര്‍​ത്ത​പ്പോ​ള്‍ ഉ​ട​മ​യ്ക്ക് തി​രി​ച്ചു​കി​ട്ടി​യ​ത് അ​ഞ്ച് പ​വ​ന്‍റെ സ്വ​ര്‍​ണ ബ്രേ​സ്‌​ലെ​റ്റ്.

വെ​ള്ളൂ​ര്‍ കൊ​ട്ട​ണ​ച്ചേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​സം ന​ട​ന്ന വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ക​രി​വെ​ള്ളൂ​രി​ലെ കെ​എ​സ്ഇ​ബി റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഭാ​സ്‌​ക​ര​ന്‍റെ ഭാ​ര്യ റി​ട്ട. അ​ധ്യാ​പി​ക കെ. ​മാ​ല​തി. ക്ഷേ​ത്ര​ത്തി​ലെ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്തു​നി​ന്നാ​ണ് വാ​ഹ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍​നി​ന്നും സ്വ​ര്‍​ണ ബ്രെ​യ്‌​സ്‌​ലെ​റ്റ് വീ​ണു​കി​ട്ടി​യ​ത്. ഉ​ട​നെ ഭ​ര്‍​ത്താ​വ് ഭാ​സ്‌​ക​ര​നേ​യും മ​ക​ളും അ​ധ്യാ​പി​ക​യു​മാ​യ വി​ദ്യ​യേ​യും വി​ളി​ച്ച് വി​വ​ര​മ​റി​യി​യ​ച്ചു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ മൂ​ന്ന് പേ​രും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബ്രേ​സ്‌​ലെ​റ്റ് ഉ​ട​മ വ​ട​ക്കെ മ​ണ​ക്കാ​ട്ടെ കെ.​വി. സു​ധാ​ക​ര​നെ ക​ണ്ടെ​ത്തി​യ​ത്.

വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ സു​ധാ​ക​ര​ന്‍റെ കൈ​യി​ല്‍​നി​ന്നു വാ​ഹ​ന​പാ​ര്‍​ക്കിം​ഗി​നി​ട​യി​ല്‍ ഊ​രി​വീ​ണ​താ​യി​രു​ന്നു സ്വ​ര്‍​ണാ​ഭ​ര​ണം. എ​ന്നാ​ല്‍, എ​വി​ടെ​യാ​ണ് ഇ​ത് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന​റി​യാ​തെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു സു​ധാ​ക​ര​ന്‍. ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ക​രു​തി​യ ബ്രേ​സ്‌​ലെ​റ്റ് കി​ട്ടി​യ​താ​യു​ള്ള വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ സു​ധാ​ക​ര​ന് പ്ര​വാ​സി​യും സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ആ​റ്റ​ച്ചേ​രി രാ​ജേ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​ധ്യാ​പി​ക​യും കു​ടും​ബ​വും സ്വ​ര്‍​ണാ​ഭ​ര​ണം കൈ​മാ​റി.

Latest News

Corehub Up