പാലാ: പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ ശുശ്രൂഷ മേഖലകളായ മാതൃവേദി, പിതൃവേദി, പ്രോലൈഫ് സമിതികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കുടുംബസംഗമം നാളെ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ഥാടന ദേവാലയത്തില്‍ നടത്തും. പാലാ രൂപതയിലെ 20 ഫൊറോനകളില്‍ നിന്നുള്ള മാതാപിതാക്കള്‍ ഈ സംഗമത്തില്‍ ഒന്നുചേരും.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, കുറവിലങ്ങാട് ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യു കാടന്‍കാവില്‍, സംഘടനകളുടെ രൂപത പ്രസിഡന്റുമാരായ ജോസ് തോമസ് മുത്തനാട്ട്, ഷേര്‍ളി ചെറിയാന് മഠത്തില്‍പറമ്പില്‍, മാത്യു എം. കുര്യാക്കേസ് മഠത്തില്‍ എന്നിവര്‍ പ്രസംഗിക്കും.
പാർക്കിംഗ് ക്രമീകരണം
കുറവിലങ്ങാട്: വിവിധ ഫൊറോനകളിൽ നിന്ന് എത്തുന്നവരുടെ വാഹനങ്ങൾക്ക് എട്ട് സ്ഥലങ്ങളിലാണ് പാർക്കിംഗ് ക്രമീകരിച്ചിട്ടുള്ളത്. മൂലമറ്റം, തുടങ്ങനാട്, അരുവിത്തുറ ഫൊറോനകളിൽ നിന്ന് എത്തുന്ന വാഹനങ്ങൾ ദേവമാതാ കോളജ് കവാടത്തിലൂടെ പ്രവേശിച്ച് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് പാർക്ക് ചെയ്യണം.
പ്രവിത്താനം, ഭരണങ്ങാനം ഫൊറോനകളിൽ നിന്നുള്ള വാഹനങ്ങൾ ദേവമാതാ കോളജ് കവാടത്തിലൂടെ പ്രവേശിച്ച് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ മൈതാനത്താണ് പാർക്കിംഗ് നടത്തേണ്ടത്.
കൂത്താട്ടുകുളം, ഇലഞ്ഞി ഫൊറോനകളിൽ നിന്ന് എത്തുന്നവർ ദേവമാതാ കോളജ് കവാടത്തിലൂടെ പ്രവേശിച്ച് ദേവമാതാ കോളജിനു മുൻവശത്തും വലതുവശത്തുള്ള പാർക്കിംഗ് ഏരിയയിലും പാർക്ക് ചെയ്യണം.
കടനാട് , രാമപുരം, കൂട്ടിക്കൽ, പൂഞ്ഞാർ ഫൊറോനകളിൽ നിന്നുള്ള വാഹനങ്ങൾ ദേവമാതാ കോളജ് സ്വാശ്രയ വിഭാഗത്തിന്റെ മൈതാനത്താണ് പാർക്ക് ചെയ്യേണ്ടത്.
കടുത്തുരുത്തി, മുട്ടുചിറ, കോതനെല്ലൂർ ഫൊറോനകളിൽ നിന്നുള്ള വാഹനങ്ങൾ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ മൈതാനത്ത് പാർക്ക് ചെയ്യണം.
കടപ്ലാമറ്റം, ചേർപ്പുങ്കൽ, കൊഴുവനാൽ ഫൊറോനകളിൽ നിന്നുള്ള വാഹനങ്ങൾ പള്ളിയുടെ വലതുവശത്തുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിലാണ് എത്തേണ്ടത്.
തീക്കോയി, പാലാ കത്തീഡ്രൽ ഫൊറോനകളിൽ നിന്നുള്ള വാഹനങ്ങൾ സെന്റ് മേരീസ് ബോയ്സ് എൽപി സ്കൂൾ മൈതാനത്ത് പാർക്ക് ചെയ്യണം.
ആതിഥേയരായ കുറവിലങ്ങാട് ഫൊറോനയിലെ വാഹനങ്ങൾ പാരിഷ് ഹാളിന് മുൻവശത്തുള്ള പ്രധാന പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യാവുന്നതാണ്.
സമ്മേളനത്തിൽ പങ്കെടുക്കാൻ ആളുകളെ എത്തിക്കുന്ന ബസുകൾ പ്രധാന പാർക്കിംഗ് ഏരിയയായ പാരിഷ് ഹാളിന്റെ മുൻവശത്താണ് പാർക്ക് ചെയ്യേണ്ടത്.
എല്ലാ ഇടവകകളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് സമ്മേളനത്തിന് എത്തുന്ന വരെ പാരിഷ് ഹാളിന് മുൻവശത്ത് പ്രധാന പാർക്കിംഗിൽ ഇറക്കിയശേഷം തിരികെ നിർദേശിച്ചിട്ടുള്ള സ്ഥലത്തെത്തി പാർക്ക് ചെയ്യാവുന്നതാണ്. പള്ളി റോഡിന്റെ ഇരുവശങ്ങളിലും ഒരു നിരയായി കാറുകൾക്കും പാർക്ക് ചെയ്യാവുന്നതാണ്.
അസിസിസ്റ്റന്റ് വികാരി ഫാ. ജോവാനി കുറുവാച്ചിറയുടെ നേതൃത്വത്തിൽ ബാബു ജോർജ് വടക്കേകുറ്റ് ചെയർമാനും ജിയോ കരികുളം കൺവീനറുമായുള്ള 100 അംഗകമ്മിറ്റിയാണ് ട്രാഫിക് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.