Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FamilyProperty

കു​ടും​ബ​സ്വ​ത്തി​നെ ചൊ​ല്ലി ത​ർ​ക്കം; ഭ​ർ​തൃ​മാ​താ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ സെ​ക്ക​ന്ത​രാ​ബാ​ദി​ൽ കു​ടും​ബ​സ്വ​ത്തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭ​ർ​തൃ​മാ​താ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​ൽ​ക​ൽ​ഗു​ഡ സ്വ​ദേ​ശി​നി ഡി. ​വി​ജ​യ​ല​ക്ഷ്മി (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദേ​വ​രാ​യി പ​ദ്മാ​വ​തി (57) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ ദേ​വ​രാ​യി ഒ​റ്റ​യ്ക്കാ​യി​രു​ന്ന സ​മ​യ​ത്ത്, ക​ത്തി​യു​മാ​യി എ​ത്തി​യ വി​ജ​യ​ല​ക്ഷ്മി ഇ​വ​രെ മു​ടി​യി​ൽ പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച് മു​റി​ക്കു​ള്ളി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും ക്രൂ​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴു​ത്തി​നും വി​ര​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദേ​വ​രാ​യി​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണ് ഇ​വ​രെ ര​ക്ഷ​പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ദേ​വ​രാ​യി​യു​ടെ ആ​രോ​ഗ്യ​നി​ല നി​ല​വി​ൽ തൃ​പ്തി​ക​ര​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ചി​ൽ​ക​ൽ​ഗു​ഡ​യി​ലെ കു​ടും​ബ​വീ​ടി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി ദേ​വ​രാ​യി​യും വി​ജ​യ​ല​ക്ഷ്മി​യും ത​മ്മി​ൽ നാ​ളു​ക​ളാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഈ ​ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ദേ​വ​രാ​യി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് വി​ജ​യ​ല​ക്ഷ്മി​യെ അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Latest News

Corehub Up