കോട്ടയം: ക്നാനായ സമുദായ കുടുംബസംഗമത്തിന്റെയും സമുദായ ശക്തീകരണവർഷത്തിന്റെയും ഉദ്ഘാടനം കോട്ടയം ആര്ച്ച് ബിഷപ് മാര് മാത്യു മൂലക്കാട്ട് നിര്വഹിച്ചു. ദൈവത്തോടു ചേര്ന്ന് വിശ്വസ്തതയോടെയുള്ള ജനതയുടെ ആലാപനമാണ് ക്നാനായ സമൂഹത്തിനുള്ളത്.
അനുഭവവും ജീവിതവും കൊണ്ടു മാതൃക കാട്ടിയ ക്നാനായ മക്കളുടെ കൂട്ടായ്മ ഒരിക്കലും നഷ്ടപ്പെടില്ലെന്നും ആര്ച്ച് ബിഷപ് പറഞ്ഞു. വിശ്വമാനവികതയുടെ സന്ദേശമാണ് ക്നാനായ സമൂഹം പകര്ന്നു നല്കുന്നത്. പരസ്പര ബന്ധവും സ്നേഹവും ഐക്യവും അലിഞ്ഞു ചേര്ന്നിരിക്കുന്ന ക്നാനായ സമൂഹത്തിന്റെ ആതുര സേവന പ്രവര്ത്തനങ്ങള് ഏവര്ക്കും മാതൃകായാണെന്നും ചടങ്ങില് വിശിഷ്ടതിഥിയായി പങ്കെടുത്ത മന്ത്രി വി.എന്.വാസവന് പറഞ്ഞു.
ബിസിഎം കോളജ് ഓഡിറ്റോറിയത്തില് നടത്തിയ പരിപാടിയിൽ കെസിസി പ്രസിഡന്റ് ബാബു പറമ്പെടുത്തുമലയില് അധ്യക്ഷത വഹിച്ചു. അതിരൂപത പ്രോ-പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടില്, കോട്ടയം അതിരൂപത സഹായ മെത്രാന്മാരായ മാര് ജോസഫ് പണ്ടാരശേരില്, ഗീവര്ഗീസ് മാര് അപ്രേം, കെ. ഫ്രാന്സിസ് ജോര്ജ് എംപി
തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും കോട്ടയം അതിരൂപത വികാരി ജനറാളുമായ ഫാ. മൈക്കിള് വെട്ടിക്കാട്ട്, കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്, കെസിസി മലബാര് റീജിയന് ചാപ്ലയിന് ഫാ. ജോയി കട്ടിയാങ്കല്, കെഎസ്എംഡിഎഫ്സി ചെയര്മാന് സ്റ്റീഫന് ജോര്ജ്, അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. ഏബ്രഹാം പറമ്പേട്ട്, സുപ്പീരിയര് ജനറല് സിസ്റ്റര് ഇമ്മാക്കുലേറ്റ് എസ്വിഎം
കെസിഡബ്ലൂഎ പ്രസിഡന്റ് ഷൈനി സിറിയക്, കെസിവൈഎല് പ്രസിഡന്റ് ജോണീസ് പി.സ്റ്റീഫന്, കെസിസി മലബാര് റീജിയന് പ്രസിഡന്റ് ജോസ് കണിയാപറമ്പില്, കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. സുനില് പെരുമാനൂര്, കെസിസി ജനറല് സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, ട്രഷറര് ജോണ് തെരുവത്ത് എന്നിവർ പ്രസംഗിച്ചു.
വിവിധ രംഗങ്ങളില് മികവു തെളിയിച്ചവരെ സമ്മേളനത്തില് ആദരിച്ചു. സമ്മേളനത്തിനു മുന്നോടിയായി 2025 പേര് അണിനിരന്ന മെഗാ മാര്ഗംകളിയുമുണ്ടായിരുന്നു. തുടര്ന്നു നടന്ന പ്രേക്ഷിത കുടിയേറ്റ റാലിയില് 14 ഫൊറോനകളില് നിന്നായി ആയിരങ്ങള് അണിചേര്ന്നു. പരമ്പരാഗത വേഷവിധാനങ്ങള് ധരിച്ചവരും വിവിധ കലാരൂപങ്ങളുൂം വാദ്യമേളങ്ങളും ഫ്ളോട്ടുകളും റാലിയെ വര്ണാഭമാക്കി.
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഫാ.ബിനു കുന്നത്ത്, ലിസ്റ്റൻ സ്റ്റീഫൻ, ദീലിഷ് പോത്തൻ, ഫാ.സുനിൽ പെരുമാനൂർ, ലിസ് ജെയ്മോൻ, ഏബ്രാഹം ചാക്കോ പുളിമൂട്ടിൽ, അഡ്വ. അജി കോയിക്കൽ, ബിജു കെ.സ്റ്റീഫൻ, സണ്ണി ലൂക്ക്, ഫിലിപ്പ് ജോസഫ്, സി.മേരി കളപ്പുരയിൽ, ഷൈല ടോം കുറ്റിടയിൽ, കെ.ജെ.തോമസ് കൂന്തമറ്റം എന്നിവരെ മന്ത്രി വി.എൻ.വാസവൻ ആദരിച്ചു.
അതിരൂപതയിലെ ഏറ്റവും മികച്ച കെസിസി യൂണിറ്റായി കരിങ്കുന്നവും രണ്ടാമത്തെ മികച്ച യൂണിറ്റുകളായി മറ്റക്കരയും കരിപ്പാടവും മൂന്നാമത്തെ മികച്ച യൂണിറ്റുകളായി പുതുവേലിയും ചമതച്ചാലും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മൂന്നാമത്തെ ഫൊറോനയായി ഉഴവൂരും ചങ്ങലേരിയും രണ്ടാമത്തെതോയി പെരിക്കല്ലൂരും കിടങ്ങൂരും ഒന്നാമത്തെതേതായി മടമ്പം ഫൊറോനയും തെരഞ്ഞെടക്കപ്പെട്ടു.