x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​തു​ര സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​വ​ര്‍​ക്കും മാ​തൃ​ക: മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍


Published: November 2, 2025 11:31 PM IST | Updated: November 2, 2025 11:59 PM IST

കോ​ട്ട​യം: ക്നാ​നാ​യ സ​മു​ദാ​യ കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ​യും സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​വ​ർ​ഷ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കോ​ട്ട​യം ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് നി​ര്‍​വ​ഹി​ച്ചു. ദൈ​വ​ത്തോ​ടു ചേ​ര്‍​ന്ന് വി​ശ്വ​സ്ത​ത​യോ​ടെ​യു​ള്ള ജ​ന​ത​യു​ടെ ആ​ലാ​പ​ന​മാ​ണ് ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​നു​ള്ള​ത്.

അ​നു​ഭ​വ​വും ജീ​വി​ത​വും കൊ​ണ്ടു മാ​തൃ​ക കാ​ട്ടി​യ ക്‌​നാ​നാ​യ മ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ ഒ​രി​ക്ക​ലും ന​ഷ്ട​പ്പെ​ടി​ല്ലെ​ന്നും ആ​ര്‍​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു. വി​ശ്വ​മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശ​മാ​ണ് ക്‌​നാ​നാ​യ സ​മൂ​ഹം പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന​ത്. പ​ര​സ്പ​ര ബ​ന്ധ​വും സ്‌​നേ​ഹ​വും ഐ​ക്യ​വും അ​ലി​ഞ്ഞു ചേ​ര്‍​ന്നി​രി​ക്കു​ന്ന ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​തു​ര സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​വ​ര്‍​ക്കും മാ​തൃ​കാ​യാ​ണെ​ന്നും ച​ട​ങ്ങി​ല്‍ വി​ശി​ഷ്ട​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍ പ​റ​ഞ്ഞു.

ബി​സി​എം കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ കെ​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​മ്പെ​ടു​ത്തു​മ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത പ്രോ-​പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍, കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍​മാ​രാ​യ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍, ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ അ​പ്രേം, കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി

തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, കെ​സി​സി മ​ല​ബാ​ര്‍ റീ​ജി​യ​ന്‍ ചാ​പ്ല​യി​ന്‍ ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ല്‍, കെ​എ​സ്എം​ഡി​എ​ഫ്‌​സി ചെ​യ​ര്‍​മാ​ന്‍ സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്, അ​തി​രൂ​പ​ത വൈ​ദി​ക സ​മി​തി സെ​ക്ര​ട്ട​റി ഫാ. ​ഏ​ബ്ര​ഹാം പ​റ​മ്പേ​ട്ട്, സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ ഇ​മ്മാ​ക്കു​ലേ​റ്റ് എ​സ്‌​വി​എം‌

കെ​സി​ഡ​ബ്ലൂ​എ പ്ര​സി​ഡ​ന്‍റ് ഷൈ​നി സി​റി​യ​ക്, കെ​സി​വൈ​എ​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​ണീ​സ് പി.​സ്റ്റീ​ഫ​ന്‍, കെ​സി​സി മ​ല​ബാ​ര്‍ റീ​ജി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ണി​യാ​പ​റ​മ്പി​ല്‍, കെ​എ​സ്എ​സ്എ​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​നി​ല്‍ പെ​രു​മാ​നൂ​ര്‍, കെ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബേ​ബി മു​ള​വേ​ലി​പ്പു​റ​ത്ത്, ട്ര​ഷ​റ​ര്‍ ജോ​ണ്‍ തെ​രു​വ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ രം​ഗ​ങ്ങ​ളി​ല്‍ മി​ക​വു തെ​ളി​യി​ച്ച​വ​രെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ച്ചു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി 2025 പേ​ര്‍ അ​ണി​നി​ര​ന്ന മെ​ഗാ മാ​ര്‍​ഗം​ക​ളി​യു​മു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്നു ന​ട​ന്ന പ്രേ​ക്ഷി​ത കു​ടി​യേ​റ്റ റാ​ലി​യി​ല്‍ 14 ഫൊ​റോ​ന​ക​ളി​ല്‍ നി​ന്നാ​യി ആ​യി​ര​ങ്ങ​ള്‍ അ​ണി​ചേ​ര്‍​ന്നു. പ​ര​മ്പ​രാ​ഗ​ത വേ​ഷ​വി​ധാ​ന​ങ്ങ​ള്‍ ധ​രി​ച്ച​വ​രും വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളുൂം വാ​ദ്യ​മേ​ള​ങ്ങ​ളും ഫ്‌​ളോ​ട്ടു​ക​ളും റാ​ലി​യെ വ​ര്‍​ണാ​ഭ​മാ​ക്കി.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച ഫാ.​ബി​നു കു​ന്ന​ത്ത്, ലി​സ്റ്റ​ൻ സ്റ്റീ​ഫ​ൻ, ദീ​ലി​ഷ് പോ​ത്ത​ൻ, ഫാ.​സു​നി​ൽ പെ​രു​മാ​നൂ​ർ, ലി​സ് ജെ​യ്മോ​ൻ, ഏ​ബ്രാ​ഹം ചാ​ക്കോ പു​ളി​മൂ​ട്ടി​ൽ, അ​ഡ്വ. അ​ജി കോ​യി​ക്ക​ൽ, ബി​ജു കെ.​സ്റ്റീ​ഫ​ൻ, സ​ണ്ണി ലൂ​ക്ക്, ഫി​ലി​പ്പ് ജോ​സ​ഫ്, സി.​മേ​രി ക​ള​പ്പു​ര​യി​ൽ, ഷൈ​ല ടോം ​കു​റ്റി​ട​യി​ൽ, കെ.​ജെ.​തോ​മ​സ് കൂ​ന്ത​മ​റ്റം എ​ന്നി​വ​രെ മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ ആ​ദ​രി​ച്ചു.

അ​തി​രൂ​പ​ത​യി​ലെ ഏ​റ്റ​വും മി​ക​ച്ച കെ​സി​സി യൂ​ണി​റ്റാ​യി ക​രി​ങ്കു​ന്ന​വും ര​ണ്ടാ​മ​ത്തെ മി​ക​ച്ച യൂ​ണി​റ്റു​ക​ളാ​യി മ​റ്റ​ക്ക​ര​യും ക​രി​പ്പാ​ട​വും മൂ​ന്നാ​മ​ത്തെ മി​ക​ച്ച യൂ​ണി​റ്റു​ക​ളാ​യി പു​തു​വേ​ലി​യും ച​മ​ത​ച്ചാ​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച മൂ​ന്നാ​മ​ത്തെ ഫൊ​റോ​ന​യാ​യി ഉ​ഴ​വൂ​രും ച​ങ്ങ​ലേ​രി​യും ര​ണ്ടാ​മ​ത്തെ​തോ​യി പെ​രി​ക്ക​ല്ലൂ​രും കി​ട​ങ്ങൂ​രും ഒ​ന്നാ​മ​ത്തെ​തേ​താ​യി മ​ട​മ്പം ഫൊ​റോ​ന​യും തെ​ര​ഞ്ഞെ​ട​ക്ക​പ്പെ​ട്ടു.

 

 

 

 

 

 

 

Tags : Familymeet bcm college vnvasavan

Recent News

Corehub Up