കണ്ണിമല: ഓണത്തിന് നാട്ടിലെ പച്ചക്കറിയിൽ സ്വയം പര്യാപ്തത ഉറപ്പാക്കാൻ കണ്ണിമല ഫാർമേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ ആദ്യഘട്ടമായി നടീൽ വസ്തുക്കളുടെ വിതരണം, കൃഷിയിട പരിചയം, കൃഷിയറിവുകളുടെ പങ്കുവയ്ക്കൽ എന്നിവ നടത്തി.
ഓണത്തിന് മികച്ച അടുക്കളത്തോട്ടത്തിന് സമ്മാനവും നൽകും. മുണ്ടക്കയം പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്തു. പി.ഡി. ജോൺ അധ്യക്ഷത വഹിച്ചു. ബേബിച്ചൻ പ്ലാക്കാട്ട്, സാബു തോമസ്, കെ.എൻ. ഷിബു, ജോസ് കണ്ണിമല, ടി.പി. ആന്റണി, ടി.ജി. ഗോപി, എം.ജി. തോമസ്, സാലു ജോസഫ് എന്നിവർ പ്രസംഗിച്ചു.