വരന്തരപ്പിള്ളി: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാതെ വേലൂപ്പാടം പാടശേഖര സമിതിയിലെ കര്‍ഷകര്‍ വരന്തരപ്പിള്ളി എസ്ബിഐ ബാങ്കിന് മുന്പില് ധര്‍ണ നടത്തി. പി.ആര്.എസ് പ്രകാരം അനുവദിച്ച തുക ബാങ്ക് അധികൃതര്‍ കര്‍ഷകര്‍ക്കു നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
വേലൂപ്പാടം, കാരയാംപാടം സമിതികളിലെ 150 ഓളം കര്‍ഷകരാണ് രണ്ടു മാസത്തോളമായി നെല്ലിന്റെ വില ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്. എസ് ബിഐ വരന്തരപ്പിള്ളി ശാഖയിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ യാണ് പ്രതിസന്ധിക്കു കാരണമെന്ന് കര്‍ഷകര്‍ ആരോപിച്ചു.
പരിസ്ഥിതി പ്രവര്ത്തകന് ടി.എന്‍. മുകുന്ദന് ധര്‍ണ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ്് ഹരിദാസ് കോമത്തുക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ. രാജ്കുമാര്, പഞ്ചായത്തംഗങ്ങളായ സത്താര്‍, ബിന്ദു പ്രിയന്, വിജിത ജയദീപന്, പാടശേഖര സമിതി ഭാരവാഹികളായ ഡേവിസ് തുലാപറമ്പില്‍, പുഷ്പാംഗദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.