Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farmers Pushed

Thrissur

കാ​ട്ടാ​ന ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി ക​ർ​ഷ​ക​ർ

മാ​ന്ദാ​മം​ഗ​ലം: വെ​ള്ള​ക്കാ​രി​ത്ത​ടം വ​ന​മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. ഐ​നി​ക്ക​ൽ ബി​ജോ​യ്, മ​ല​മേ​ൽ ആ​ന്‍റണി, വ​ട​ക്കേ​ട​ത്ത് ബാ​ബു, കുട​ക്ക​ച്ചി​റ ബൈ​ജു എ​ന്നി​വ​രു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ ആ​ണ് കാ​ട്ടാ​ന​കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.​ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി കാ​ട്ടാ​നക്കൂ​ട്ടം യൂ​ക്കാ​ലി കാ​ട്ടി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശവാ​സി​ക​ൾ പ​റ​യു​ന്നു. വ​നംവ​കു​പ്പും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ന​യെ തു​ര​ത്തി കാ​ട്ടി​ലേ​ക്ക് ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും, വ​നംവ​കു​പ്പും പ്ര​ദേ​ശ​വാ​സി​ക​ളും സം​യു​ക്ത​മാ​യി ആ​ന​യെ തു​ര​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. നി​ല​വി​ൽ കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ നി​ശ്ച​ല​മാ​യ​വ​സ്ഥ​യി​ലാ​ണ്. വെ​ള്ള​ക്കാ​രി​ത്ത​ടം, മ​രോ​ട്ടി​ച്ചാ​ൽ, പീ​ച്ചി തു​ട​ങ്ങി​യ വ​ന​മേ​ഖ​ല​ക​ൾ കാ​ട്ടാ​ന​ക​ളു​ടെ വി​ഹാ​രകേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കാ​ട്ടാ​ന​ക​ളെ തു​രത്താ​ൻ വ​നാ​തി​ർ​ത്തി​ക​ളി​ൽ കി​ട​ങ്ങു​ക​ളും തൂ​ക്ക് ഫെ​ൻ​സി​ംഗും സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up