കോഴിക്കോട്: സ്ത്രീകളുടെ പൊതുപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ പിന്തുണച്ച് മുസ്ലിംലീഗ് എംഎല്‍എ ഫാത്തിമ തഹ്ലിയ.
കാന്തപുരം വലിയൊരു പണ്ഡിതനാണ്. അദ്ദേഹത്തിനെ ആക്ഷേപിക്കുകയും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും ചെയ്യുന്ന നിലപാടിനോട് യോജിപ്പില്ലെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു.
അതേസമയം, സ്ത്രീ ശക്തീകരണ വിഷയത്തില്‍ തന്റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീ ശക്തീകരണത്തിനായി തുടര്‍ന്നും നിലകൊള്ളും.
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഫാത്തിമ തഹ്ലിയ പ്രതികരിക്കരിക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് ചിന്ത ജെറോം കുറ്റപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഫാത്തിമ പ്രതികരിച്ചത്.