ളാലം പുത്തന്‍ പള്ളിയില്‍
പാലാ : ളാലം സെന്റ് ജോര്‍ജ് പുത്തന്‍ പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ തിരുനാള്‍ 27 മുതല്‍ 30 വരെ ആഘോഷിക്കും. 27ന് വൈകുന്നേരം 5.15ന് വികാരി ഫാ. ജോര്‍ജ് മൂലേച്ചാലില്‍ കൊടിയേറ്റും. 5.30 ന് വിശുദ്ധ കുര്‍ബാന, രാത്രി ഏഴിന് ദിവ്യകാരുണ്യ പ്രദക്ഷിണം.
28ന് രാവിലെ ആറിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ. കുര്‍ബാന 6.30ന് മെഴുകുതിരി പ്രദക്ഷിണം. 29 ന് പുലര്‍ചെ 5.15, രാവിലെ 6.30, 9.30, വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന- ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍. ആറിന് പ്രദക്ഷിണം, രാത്രി എട്ടിന് മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സ് നയിക്കുന്ന ഗാനമേള. 30ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. വികാരി ഫാ. ജോര്‍ജ് മൂലേച്ചാലില്‍, സഹവികാരി ഫാ. ജോബി കുന്നയ്ക്കാട്ട്, കൈക്കാരന്മാരായ സിബി തോമസ് വെട്ടം, സെബാസ്റ്റ്യന്‍ ഇലഞ്ഞിയില്‍, ഇഗ്നേഷ്യസ് കോര ആനിത്തോട്ടം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
അടിവാരം പള്ളിയിൽ
അടിവാരം: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളിന് ഇന്നു വൈകുന്നേരം 4.45ന് അടിവാരം പള്ളി വികാരി ഫാ. ജോസഫ് തെരുവിൽ കൊടിയേറ്റും. തുടർന്ന് അഞ്ചിന് വിശുദ്ധ കുർബാന - ഫാ. ജോസഫ് വഞ്ചിപ്പുരക്കൽ, നൊവേന, സെമിത്തേരി സന്ദർശനം.
27ന് വൈകുന്നേരം അഞ്ചിന് ഇടവകക്കാരായ വൈദികർ സമൂഹബലി അർപ്പിക്കും. തുടർന്ന് നൊവേന, സന്ദേശം. 6.30ന് ജപമാലപ്രദക്ഷിണം ടൗണിലേക്ക് .
28ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന - ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ, തിരുനാൾ പ്രദക്ഷിണം ടൗൺ ഗ്രോട്ടോയിലേക്ക്, സന്ദേശം - ഫാ. കുര്യാക്കോസ് വട്ടമുകളേൽ, 8.30ന് സമപനാശീർവാദം. തുടർന്ന് പള്ളിയിൽ സ്നേഹവിരുന്ന്.
29ന് രാവിലെ 9.30ന് തിരുനാൾ റാസ - ഫാ. മാത്യു കവളന്മാക്കൽ, ഫാ.ഡോ. അജിത് അമ്പഴത്തുങ്കൽ, ഫാ.ഡോ. സെബിൻ പേഴത്തുങ്കൽ, ഫാ. ടോണി കൊച്ചുവീട്ടിൽ വി.സി എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് തിരുനാൾ പ്രദിക്ഷണം, സ്നേഹവിരുന്ന്, രാത്രി ഏഴിന് ഗാനമേള.
ഇളന്തോട്ടം പള്ളിയില്‍
ഇളന്തോട്ടം: പള്ളിയില്‍ മരുഭൂമിയിലെ വിശുദ്ധ അന്തോനീസ് ബാവയുടെ തിരുനാള്‍ ആരംഭിച്ചു. ഇന്നു വൈകുന്നേരം 4.30ന് ബൈബിള്‍ കണ്വെന്ഷന്. 6.15ന് വിശുദ്ധ കുര്‍ബാന, നൊവേന. 27ന് വൈകുന്നേരം 4.45ന് കൊടിയേറ്റ്. വിശുദ്ധ കുര്‍ബാന. 28ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന 6.30ന് പ്രദക്ഷിണം.
പ്രധാന തിരുനാള്‍ ദിനമായ 29ന് രാവിലെ 6.45നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന. 6.30ന് ബൈബിള്‍ പ്രദക്ഷിണം രാത്രി ഏഴിന് ചവിട്ടുനാടകം. പത്രസമ്മേളനത്തില്‍ വികാരി ഫാ. ജോര്‍ജ് അമ്പഴത്തുങ്കല്‍, ഫാ. ജോസഫ് കൂനാനിയ്ക്കല്‍, കൈക്കാരന് ജോയി ഏബ്രഹാം പാറയില്‍ എന്നിവര്‍ പങ്കെടുത്തു.
ഗാഡലൂപ്പ മാതാ പള്ളിയില്‍
പാലാ: ഗാഡലൂപ്പ മാതാ റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ മധ്യസ്ഥത്തിരുനാള്‍ ഡിസംബര്‍ മൂന്നു മുതല്‍ 12 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുനാളിനൊരുക്കമായി 28, 29, 30, ഡിസംബര്‍ ഒന്ന് തിയതികളില്‍ വൈകുന്നേരം 5.30 മുതല്‍ ഒമ്പതു വരെ ഫാ. മാത്യു കൊട്ടാരത്തില്‍ ഒസിഡി ഗാഡലുപ്പ കണ്വെന്ഷന് നയിക്കും. ഡിസംബര്‍ മൂന്നിന് രാവിലെ 10.50ന് കൊടിയേറ്റ്. ഉച്ചക്ക് 12ന് വിശുദ്ധ കുര്‍ബാന.
ഡിസംബര്‍ അഞ്ച്, ഏഴ്, എട്ട് തിയതികളില്‍ രാവിലെ 11.20ന് വിശുദ്ധ കുര്‍ബാന, നൊവേന. ആറിന് രാവിലെ ഏഴിനും 8.30നും വൈകുന്നേരം 6.30നും വിശുദ്ധ കുര്‍ബാന. ഒമ്പതിനും 10നും ഉച്ചക്ക് 12.15ന് വിശുദ്ധ കുര്‍ബാന.11ന് വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, നൊവേന പ്രദക്ഷിണം, സംഗീത സദസ്. പ്രധാന തിരുനാള്‍ ദിനമായ 12ന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന -വിജയപുരം രൂപതാ സഹായ മെത്രാന് ബിഷപ് ഡോ. ജസ്റ്റിന് മഠത്തിപ്പറമ്പില്‍. 6.30ന് സര്‍ഗ നിശ. പത്രസമ്മേളനത്തില്‍ വികാരി ഫാ.ജോഷി പുതുപറമ്പില്‍, എബിന് ജോസഫ് മരുതോലില്‍, ജൂബി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
മൂന്നാനി കുരിശുപള്ളിയില്‍
മൂന്നാനി: കുരിശുപള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെ നൊവേനത്തിരുനാള്‍ ആരംഭിച്ചു. 29ന് സമാപിക്കും. ഇന്നും നാളെയും വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്. പ്രധാന തിരുനാള്‍ ദിനമായ 29ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന. 6.30ന് പ്രദക്ഷിണം.