പൂങ്കാവ്: സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ ദൈവമാതാവിന്റെ അമലോത്ഭവത്തിരുന്നാളും ഇടവക തിരുനാളും 29മുതൽ ഡിസംബർ എട്ടുവരെ നടക്കും. 29നു രാവിലെ 7.30ന് പ്രാർഥന, എട്ടിന് കുർബാന തുടർന്ന് തിരുനാൾ കൊടിയേറ്റ്. ജോസഫ് റമ്പാൻ തിരുനാൾ കൊടിയേറ്റ് നടത്തും.
30ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് സീറോമലബാർ ക്രമത്തിൽ കുർബാന, തുടർന്ന് സെമിത്തേരിയിൽ പ്രാർഥന, നക്ഷത്രദീപം തെളിക്കൽ. ഒന്നിന് വൈകുന്നേരം അഞ്ചിന് ജപമാല, ലത്തീൻ ക്രമത്തിൽ കുർബാന തുടർന്ന് കുടുംബ വിശുദ്ധീകരണ ധ്യാനം. കരവാളൂർ നിത്യസഹായ മാതാ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റോയി വെളിയത്ത് സിഎസ്എസ്ആർ ധ്യാനം നയിക്കും.
രണ്ടിനു വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് കുർബാന, കുടുംബ വിശുദ്ധീകരണ ധ്യാനം. മൂന്നിന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് കുർബാന, കുടുംബ വിശുദ്ധീകരണ ധ്യാനം.
നാലിന് രാവിലെ എട്ടു മുതൽ 12 മണിക്കൂർ ആരാധന, 3.30ന് കുമ്പസാരം ജപമാല പ്രാർഥന, അഞ്ചിന് കുർബാന, ധ്യാനം ദിവ്യകാരുണ്യ പ്രദക്ഷിണം.
അഞ്ചിന് വൈകുന്നേരം 4. 30ന് ജപമാല, കുർബാന. ആറിനു ഭക്തസംഘടനകളുടെ വാർഷികം. പത്തനംതിട്ട രൂപത സൺഡേസ്കൂൾ ഡയറക്ടർ ഫാ. വർഗീസ് തയ്യിൽ ഉദ്ഘാടനം ചെയ്യും.
ആറിന് രാവിലെ 7.30ന് പ്രാർഥന, കുർബാന വൈകുന്നേരം 5.30ന് കോന്നി വൈദിക ജില്ലയിലെ വൈദികർ നേതൃത്വം നൽകുന്ന സന്ധ്യാപ്രാർഥന. 6.30 ന് തിരുനാൾ റാസ ദേവാലയത്തിൽ നിന്നും പുറപ്പെട്ട് തെങ്ങുംകാവ് കുരിശടി, വെട്ടൂർ, വട്ടക്കുളഞ്ഞി വഴി തിരികെ പള്ളിയിൽ എത്തുന്നു. തുടർന്ന് ആശീർവാദം, വാദ്യമേളങ്ങളുടെ ഡിസ്പ്ലേ. ഏഴിന് വൈകുന്നേരം 4.30ന് ജപമാല, കുർബാന തുടർന്ന് ആറിന് കുടുംബസംഗമം.
വിവിധ ദിവസങ്ങളിൽ ജോസഫ് കുരുമ്പിലേത്ത് കോർഎപ്പിസ്കോപ്പ, ഫാ. അഖിൽ പത്തിൽ, ഫാ. ഫെലിക്സ് പത്യാല, ഫാ. ജോർജ് പുത്തൻപുരയിൽ കപ്പുച്ചിൻ, ഫാ. ബിജോയ് സക്കറിയ കപ്പുച്ചിൻ, ഫാ. ജോൺ ഫിലിപ്പ് ഒഐസി, ഫാ. പോൾ മാത്യു കൈതവന ഒഐസി, ഫാ. ജോൺ കൃപാനന്ദ് ഒഐസി, ഫാ. അജിത്ത് ഇള്ളിക്കൽ, ഫാ. ഫിലിപ്പോസ് ചരിവുപുരയിടത്തിൽ, ഫാ. ലിജിൻ കടുവിങ്കൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും.
തിരുനാളിന്റെ സമാപന ദിവസമായ എട്ടിനു രാവിലെ 6. 30ന് പ്രാർഥന. തുടർന്ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയസ് മെത്രാപ്പോലീത്തയ്ക്കു സ്വീകരണം, ആഘോഷമായ തിരുനാൾ കുർബാന, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, ആദരിക്കൽ, കൊടിയിറക്ക്, നേർച്ച വിളമ്പ് എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ. റോബി മനക്കലേത്ത്, ജോയ് പാലനിൽക്കുന്നതിൽ, എം.ജി. യോഹന്നാൻ ഇൻഡോർവില്ല, ജനറൽ കൺവീനർ ബിനു ജോസഫ് തോപ്പിൽ എന്നിവർ അറിയിച്ചു.
മല്ലപ്പള്ളി: അരീക്കൽ സെന്റ് ജൂഡ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളും ഇടവകയുടെ രജത ജൂബിലിയും സംയുക്തമായി ആഘോഷിക്കും.
നാളെ രാവിലെ 6.45 ന് പ്രഭാത പ്രാർഥനയും വിശുദ്ധ കുർബാനയും വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും. വികാരി ഫാ. ഫിലിപ്പ് വട്ടമറ്റം കൊടിയേറ്റിനു കാർമികത്വം വഹിക്കും. 23 മുതൽ 27 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയും വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും ഉണ്ടായിരിക്കും. 25 മുതൽ 27 വരെ വൈകുന്നേരം 6.30 ന് ഫാ. ജോസഫ് പൂവത്തുംതറയിൽ ഇടവക ധ്യാനത്തിനു നേതൃത്വം വഹിക്കും.
28നു രാവിലെ എട്ടിന് ആഘോഷമായ സമൂഹബലിക്ക് ഫാ. ഫിലിപ്പ് തായില്യം മുഖ്യകാർമികത്വം വഹിക്കും. ഫാ. തോമസ് പയ്യമ്പിളിൽ, ഫാ. ഫിലിപ്പ് വട്ടമറ്റം എന്നിവർ സഹകർമികരാകും. തുടർന്ന് നൊവേന. വൈകുന്നേരം 5.30 ന് വെള്ളയിൽ കുരിശടിയിൽ ചെണ്ടമേളം, ആറിനു സന്ധ്യാ പ്രാർഥനയ്ക്ക് റാന്നി മേഖലാ വികാരി ഫാ. മാത്യു തടത്തിൽ കാർമികത്വം വഹിക്കും. ഫാ. എബി വടക്കുംതല തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ റാസ പള്ളിയിലേക്ക്. ഫാ. ചാക്കോ കൊച്ചുമാലിൽതുണ്ടിയിൽ കാർമികനാകും. 8.30ന് ശിങ്കാരിമേളം.
29ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം, തിരുനാൾ കുർബാന, രജത ജൂബിലി ഉദ്ഘാടനം, സമ്മാനദാനം, നേർച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ഫിലിപ്പ് വട്ടമറ്റം, ട്രസ്റ്റി സജി തച്ചനാലിൽ, സെക്രട്ടറി കെ. ഐ. വില്യം കാഞ്ഞിരത്തിങ്കൽ എന്നിവർ അറിയിച്ചു.
കുളത്തൂർ: ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിനു കൊടിയേറി. ഇന്നലെ വൈകുന്നേരം വികാരി ഫാ. ജേക്കബ് അഞ്ചുപങ്കിൽ കൊടിയേറ്റ് നിർവഹിച്ചു. ഫാ. ആന്റണി മുതലാക്കാവിൽ സന്ദേശം നൽകി.
ഇന്നു വൈകുന്നേരം അഞ്ചിന് ആഘോഷമായ കുർബാനയ്ക്ക് ഫാ. ജോൺസൺ തുണ്ടിയിൽ കാർമികനാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. ഫാ.ടോബി മണിയഞ്ചിറ പ്രസംഗിക്കും. നാളെ രാവിലെ ഏഴിന് കുർബാനയ്ക്ക് ഫാ.ജേക്കബ് അഞ്ചുപങ്കിൽ കാർമികത്വം വഹിക്കും. പത്തിന് ആഘോഷമായ തിരുനാൾ കുർബാന. അതിരൂപത വികാരി ജനറാൾ റവ.ഡോ. സ്കറിയ കന്യാകോണിൽ കാർമികനാകും. 11.45ന് തിരുനാൾ പ്രദക്ഷിണം, 12.30ന് കൊടിയിറക്ക്.