x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാൾ

വെബ് ഡെസ്ക്
Published: November 20, 2026 10:49 PM IST | Updated: November 20, 2026 10:49 PM IST

ചു​ങ്ക​പ്പാ​റ ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​ടോ​ണി മ​ണി​യ​ൻ​ചി​റ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റു​ന്നു.

പൂ​ങ്കാ​വ്: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ ദൈ​വ​മാ​താ​വി​ന്‍റെ അ​മ​ലോ​ത്​ഭ​വ​ത്തി​രു​ന്നാ​ളും ഇ​ട​വ​ക തി​രു​നാ​ളും 29മു​ത​ൽ ഡി​സം​ബ​ർ എ​ട്ടു​വ​രെ ന​ട​ക്കും. 29നു ​രാ​വി​ലെ 7.30ന് ​പ്രാ​ർ​ഥ​ന, എ​ട്ടി​ന് കു​ർ​ബാ​ന തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്. ജോ​സ​ഫ് റ​മ്പാ​ൻ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തും.
30ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് സീ​റോമ​ല​ബാ​ർ ക്ര​മ​ത്തി​ൽ കു​ർ​ബാ​ന, തു​ട​ർ​ന്ന് സെ​മി​ത്തേ​രി​യി​ൽ പ്രാ​ർ​ഥ​ന, ന​ക്ഷ​ത്ര​ദീ​പം തെ​ളി​ക്ക​ൽ. ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ല​ത്തീ​ൻ ക്ര​മ​ത്തി​ൽ കു​ർ​ബാ​ന തു​ട​ർ​ന്ന് കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം. ക​ര​വാ​ളൂ​ർ നി​ത്യ​സ​ഹാ​യ മാ​താ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ർ ഫാ. ​റോ​യി വെ​ളി​യ​ത്ത് സി​എ​സ്എ​സ്ആ​ർ ധ്യാ​നം ന​യി​ക്കും.
ര​ണ്ടി​നു വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് കു​ർ​ബാ​ന, കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം. മൂ​ന്നി​ന് വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് കു​ർ​ബാ​ന, കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം.

നാ​ലി​ന് രാ​വി​ലെ എ​ട്ടു മു​ത​ൽ 12 മ​ണി​ക്കൂ​ർ ആ​രാ​ധ​ന, 3.30ന് ​കു​മ്പ​സാ​രം ജ​പ​മാ​ല പ്രാ​ർ​ഥ​ന, അ​ഞ്ചി​ന് കു​ർ​ബാ​ന, ധ്യാ​നം ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.
അ​ഞ്ചി​ന് വൈ​കു​ന്നേ​രം 4. 30ന് ​ജ​പ​മാ​ല, കു​ർ​ബാ​ന. ആ​റി​നു ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം. പ​ത്ത​നം​തി​ട്ട രൂ​പ​ത സ​ൺ​ഡേ​സ്കൂ​ൾ ഡ​യ​റ​ക്‌​ട​ർ ഫാ.​ വ​ർ​ഗീ​സ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​റി​ന് രാ​വി​ലെ 7.30ന് ​പ്രാ​ർ​ഥ​ന, കു​ർ​ബാ​ന വൈ​കു​ന്നേ​രം 5.30ന് ​കോ​ന്നി വൈ​ദി​ക ജി​ല്ല​യി​ലെ വൈ​ദി​ക​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ന്ധ്യാ​പ്രാ​ർ​ഥ​ന. 6.30 ന് ​തി​രു​നാ​ൾ റാ​സ ദേ​വാ​ല​യ​ത്തി​ൽ നി​ന്നും പു​റ​പ്പെ​ട്ട് തെ​ങ്ങും​കാ​വ് കു​രി​ശ​ടി, വെ​ട്ടൂ​ർ, വ​ട്ട​ക്കു​ള​ഞ്ഞി വ​ഴി തി​രി​കെ പ​ള്ളി​യി​ൽ എ​ത്തു​ന്നു. തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ ഡി​സ്പ്ലേ. ഏ​ഴി​ന് വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, കു​ർ​ബാ​ന തു​ട​ർ​ന്ന് ആ​റി​ന് കു​ടും​ബ​സം​ഗ​മം.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ജോ​സ​ഫ് കു​രു​മ്പി​ലേ​ത്ത് കോ​ർ​എ​പ്പി​സ്കോ​പ്പ, ഫാ. ​അ​ഖി​ൽ പ​ത്തി​ൽ, ഫാ. ​ഫെ​ലി​ക്സ് പ​ത്യാ​ല, ഫാ. ​ജോ​ർ​ജ് പു​ത്ത​ൻ​പു​ര​യി​ൽ ക​പ്പു​ച്ചി​ൻ, ഫാ. ​ബി​ജോ​യ് സ​ക്ക​റി​യ ക​പ്പു​ച്ചി​ൻ, ഫാ.​ ജോ​ൺ ഫി​ലി​പ്പ് ഒ​ഐ​സി, ഫാ.​ പോ​ൾ മാ​ത്യു കൈ​ത​വ​ന ഒ​ഐ​സി, ഫാ. ​ജോ​ൺ കൃ​പാ​ന​ന്ദ് ഒ​ഐ​സി, ഫാ. ​അ​ജി​ത്ത് ഇ​ള്ളി​ക്ക​ൽ, ഫാ. ​ഫി​ലി​പ്പോ​സ് ച​രി​വു​പു​ര​യി​ട​ത്തി​ൽ, ഫാ. ​ലി​ജി​ൻ ക​ടു​വി​ങ്ക​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ എ​ട്ടി​നു രാ​വി​ലെ 6. 30ന് ​പ്രാ​ർ​ഥ​ന. തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു സ്വീ​ക​ര​ണം, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, ആ​ദ​രി​ക്ക​ൽ, കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച വി​ള​മ്പ് എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ബി മ​ന​ക്ക​ലേ​ത്ത്, ജോ​യ് പാ​ലനി​ൽ​ക്കു​ന്ന​തി​ൽ, എം.​ജി. യോ​ഹ​ന്നാ​ൻ ഇ​ൻ​ഡോ​ർ​വി​ല്ല, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നു ജോ​സ​ഫ് തോ​പ്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

മ​ല്ല​പ്പ​ള്ളി: അ​രീ​ക്ക​ൽ സെ​ന്‍റ് ജൂ​ഡ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളും ഇ​ട​വ​ക​യു​ടെ ര​ജ​ത ജൂ​ബി​ലി​യും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ക്കും.

നാ​ളെ രാ​വി​ലെ 6.45 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന​യും. വി​കാ​രി ഫാ. ​ഫി​ലി​പ്പ് വ​ട്ട​മ​റ്റം കൊ​ടി​യേ​റ്റി​നു കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 23 മു​ത​ൽ 27 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും. 25 മു​ത​ൽ 27 വ​രെ വൈ​കു​ന്നേ​രം 6.30 ന് ​ഫാ. ജോ​സ​ഫ് പൂ​വ​ത്തും​ത​റ​യി​ൽ ഇ​ട​വ​ക ധ്യാ​ന​ത്തി​നു നേ​തൃ​ത്വം വ​ഹി​ക്കും.

28നു ​രാ​വി​ലെ എ​ട്ടി​ന് ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്ക് ഫാ. ​ഫി​ലി​പ്പ് താ​യി​ല്യം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​തോ​മ​സ് പ​യ്യ​മ്പി​ളി​ൽ, ഫാ. ​ഫി​ലി​പ്പ് വ​ട്ട​മ​റ്റം എ​ന്നി​വ​ർ സ​ഹ​ക​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് നൊ​വേ​ന. വൈ​കു​ന്നേ​രം 5.30 ന് ​വെ​ള്ള​യി​ൽ കു​രി​ശ​ടി​യി​ൽ ചെ​ണ്ട​മേ​ളം, ആ​റി​നു സ​ന്ധ്യാ പ്രാ​ർ​ഥ​ന​യ്ക്ക് റാ​ന്നി മേ​ഖ​ലാ വി​കാ​രി ഫാ. ​മാ​ത്യു ത​ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​എ​ബി വ​ട​ക്കും​ത​ല തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾ റാ​സ പ​ള്ളി​യി​ലേ​ക്ക്. ഫാ.​ ചാ​ക്കോ കൊ​ച്ചു​മാ​ലി​ൽ​തു​ണ്ടി​യി​ൽ കാ​ർ​മി​ക​നാ​കും. 8.30ന് ശി​ങ്കാ​രി​മേ​ളം.

29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​വ​ല്ല ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് സ്വീ​ക​ര​ണം, തി​രു​നാ​ൾ കു​ർ​ബാ​ന, ര​ജ​ത ജൂ​ബി​ലി ഉ​ദ്ഘാ​ട​നം, സ​മ്മാ​നദാ​നം, നേ​ർ​ച്ച​വി​ള​മ്പ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ഫി​ലി​പ്പ് വ​ട്ട​മ​റ്റം, ട്ര​സ്റ്റി സ​ജി ത​ച്ച​നാ​ലി​ൽ, സെ​ക്ര​ട്ട​റി കെ. ​ഐ. വി​ല്യം കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കു​ള​ത്തൂ​ർ: ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വി​കാ​രി ഫാ. ​ജേ​ക്ക​ബ് അ​ഞ്ചുപ​ങ്കി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. ഫാ. ​ആ​ന്‍റ​ണി മു​ത​ലാ​ക്കാ​വി​ൽ സ​ന്ദേ​ശം ന​ൽ​കി.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന​യ്ക്ക് ഫാ.​ ജോ​ൺ​സ​ൺ തു​ണ്ടി​യി​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ഫാ.​ടോ​ബി മ​ണി​യ​ഞ്ചി​റ പ്ര​സം​ഗി​ക്കും. നാ​ളെ രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന​യ്ക്ക് ഫാ.​ജേ​ക്ക​ബ് അ​ഞ്ചുപ​ങ്കി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. സ്ക​റി​യ ക​ന്യാ​കോ​ണി​ൽ കാ​ർ​മി​ക​നാ​കും. 11.45ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, 12.30ന് ​കൊ​ടി​യി​റ​ക്ക്.

Tags : Feast Days Nattuvishesham DistrictNews Churches

Recent News

Corehub Up