മണ്ണാറക്കുളഞ്ഞി: സെന്റ് ജോൺ ക്രിസോസ്റ്റം മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ജോൺ ക്രിസോസ്റ്റത്തിന്റെ ഓർമപ്പെരുന്നാളിനും ഇടവക തിരുനാളിനും വികാരി റവ. ഫാ. ജോർജ് ജോസഫ് പുത്തൻപുരയ്ക്കൽ കപ്പൂച്ചിൻ കൊടിയേറ്റി.
12നും 13നും വൈകുന്നേരം അഞ്ചിന് വി. കുർബാന, ധ്യാനം. ഫാ. മാത്യു താണ്ടിയേക്കുടി കപ്പുച്ചിൻ നേതൃത്വം നൽകും.
14നു രാവിലെ ഏഴിന് വിശുദ്ധ കുർബാന, സെമിത്തേരിയിൽ ധൂപ പ്രാർഥന, വൈകുന്നേരം 5.30 ന് സന്ധ്യാ പ്രാർഥന, ആഘോഷമായ തിരുനാൾ റാസ. 15നു രാവിലെ 7.30 ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. വൈകുന്നേരം ആറിന് വാഹന വെഞ്ചരിപ്പ്, കൊടിയിറക്ക്.