Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast Celebrations

Thrissur

കോ​ട്ട​പ്പു​റം കത്തീഡ്രലിൽ തി​രു​നാ​ളി​ന് ഇ​ന്ന് തു​ട​ക്കം

കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ മ​ധ്യ​സ്ഥ തി​രു​നാ​ളി​ന് ഇ​ന്ന് തു​ട​ക്കം​കു​റി​ക്കും. 21 മു​ത​ൽ 27 വ​രെ​യാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ ന​വീ​ക​ര​ണ​ധ്യാ​നം ന​ട​ക്കും. ഒ​മ്പ​തു​മു​ത​ൽ 17 വ​രെ വി​ശു​ദ്ധ മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ ന​വ​നാ​ൾ ദി​ന​ങ്ങ​ൾ ആ​ച​രി​ക്കും. 18, 19, 20 തീ​യ​തി​ക​ളി​ൽ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും. 21ന് ​തി​രു​നാ​ളി​ന് കൊ​ടി​യേ​റും. തു​ട​ർ​ന്ന് വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദി​ക്ഷ​ണം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കും. 27 ഞാ​യ​റാ​ഴ്ച​യാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ.

തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ.​ഡോ. ഡൊ​മി​നി​ക്ക് പി​ൻ​ഹീ​റോ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​നി​വി​ൻ ക​ള​രി​ത്ത​റ, ഫാ. ​മി​ഥി​ൻ പു​ളി​ക്ക​ത്ത​റ, ജ​ന.​ക​ൺ​വീ​ന​ർ അ​നീ​ഷ് പ​ള്ളി​യി​ൽ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ വാ​ളൂ​ർ, സ​ജി വെ​ങ്ങ​ണ​ത്ത് അ​റി​യി​ച്ചു.

Latest News

Corehub Up