മാനന്തവാടി: കാട്ടിക്കുളം മുത്തുമാരിയില്‍ കുത്തനെയുള്ള ചരിവില്‍നിന്നു താഴേക്കു തെന്നിവീണ കുട്ടിയാന ചരിഞ്ഞു.
ചെരിവില്‍ നിന്ന് ഉരുണ്ടുവീണ കുട്ടിയാനയെ രക്ഷിക്കാനുള്ള അമ്മ ആനയുടെ ശ്രമം വിഫലമായി. ഇന്നലെ വൈകുന്നേരമാണു കുട്ടിയാനയുടെ ജഡം തോട്ടം തോഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടത്.
കുഞ്ഞിനെ രക്ഷിക്കാനായി അമ്മയാന നടത്തിയ ശ്രമം എസ്റ്റേറ്റില്‍ സ്ഥാപിച്ച സിസിടിവി കാമറയില്‍ പതിഞ്ഞു. കുട്ടിയാനയ്ക്കൊപ്പം അമ്മ ആനയും ചെരിവിലൂടെ ഊര്‍ന്നിറങ്ങിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം നടന്നത്. ചരിഞ്ഞ കുട്ടിയാനയ്ക്ക് സമീപം തമ്പടിച്ച കാട്ടാനകളെ വനം വകുപ്പ് ഉദ്യോഗസ്ഥർ വനത്തിലേക്ക് തുരത്തുകയും ചെരിഞ്ഞ കുട്ടിയാനയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.