Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Female Labor Force

തൊ​​ഴി​​ലി​​ല്ലാ​​യ്മ നി​​ര​​ക്ക് കു​​റ​​ഞ്ഞു

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യു​​ടെ തൊ​​ഴി​​ലി​​ല്ലാ​​യ്മ നി​​ര​​ക്കി​​ൽ നേ​​രി​​യ കു​​റ​​വ്. സെ​​പ്റ്റം​​ബ​​റി​​ലെ അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് നേ​​രി​​യ കു​​റ​​വോ​​ടെ 4.9 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കു താ​​ഴ്ന്നു.

ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ൽ സ്ത്രീ​​ക​​ളു​​ടെ തൊ​​ഴി​​ൽ പ​​ങ്കാ​​ളി​​ത്ത​​ത്തി​​ലും മൊ​​ത്ത​​ത്തി​​ലു​​ള്ള തൊ​​ഴി​​ൽ പ​​ങ്കാ​​ളി​​ത്ത​​ത്തി​​ലും ഉ​​ണ്ടാ​​യ വ​​ർ​​ധ​​ന​​യാ​​ണ് ഇ​​തി​​ന് കാ​​ര​​ണ​​മാ​​യ​​ത്.

സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് ആ​​ൻ​​ഡ് പ്രോ​​ഗ്രാം ഇം​​പ്ലി​​മെ​​ന്‍റേഷ​​ൻ മ​​ന്ത്രാ​​ല​​യം പു​​റ​​ത്തു​​വി​​ട്ട ഏ​​റ്റ​​വും പു​​തി​​യ പീ​​രി​​യോ​​ഡി​​ക് ലേ​​ബ​​ർ ഫോ​​ഴ്സ് സ​​ർ​​വേ (പി​​എ​​ൽ​​എ​​ഫ്എ​​സ്) പ്ര​​കാ​​രം, 15 വ​​യ​​സും അ​​തി​​നു മു​​ക​​ളി​​ലും പ്രാ​​യ​​മു​​ള്ള​​വ​​രു​​ടെ മൊ​​ത്ത​​ത്തി​​ലു​​ള്ള തൊ​​ഴി​​ലി​​ല്ലാ​​യ്മ നി​​ര​​ക്ക് 2025 ഒ​​ക്‌ടോ​​ബ​​റി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 5.2 ശ​​ത​​മാ​​ന​​ത്തി​​നേ​​ക്കാ​​ൾ 0.3 ശ​​ത​​മാ​​നം കു​​റ​​വു​​ണ്ടാ​​യി.

ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ മൊ​​ത്ത​​ത്തി​​ലു​​ള്ള തൊ​​ഴി​​ലി​​ല്ലാ​​യ്മ നി​​ര​​ക്ക് സെ​​പ്റ്റം​​ബ​​റി​​ലെ 6.9 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 6.7 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞ​​പ്പോ​​ൾ ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ലി​​ല്ലാ​​യ്മ 4.2 ശ​​ത​​മാ​​ന​​ത്തി​​ൽ മാ​​റ്റ​​മി​​ല്ലാ​​തെ നി​​ന്നു.
വ​​നി​​ത​​ക​​ളു​​ടെ എ​​ണ്ണം കൂ​​ടി

സ്ത്രീ​​ക​​ളു​​ടെ ലേ​​ബ​​ർ ഫോ​​ഴ്സ് പാ​​ർ​​ട്ടി​​സി​​പ്പേ​​ഷ​​ൻ റേ​​റ്റ് (എ​​ൽ​​എ​​ഫ്പി​​ആ​​ർ) വ​​ർ​​ധി​​ച്ചു. സെ​​പ്റ്റം​​ബ​​റി​​ലെ 34.6 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്നും മു​​ൻ വ​​ർ​​ഷം ഒ​​ക്ടോ​​ബ​​റി​​ലെ 34.2 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്നും 35 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു. ഈ ​​വ​​ർ​​ഷം ഫെ​​ബ്രു​​വ​​രി​​ക്കു​​ശേ​​ഷ​​മു​​ള്ള ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​ണി​​ത്.

ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ലെ വ​​നി​​ത എ​​ൽ​​എ​​ഫ്പി​​ആ​​ർ മു​​ൻ മാ​​സ​​ത്തെ 38.8 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ഒ​​ക്‌ടോ​​ബ​​റി​​ൽ 39.5 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് മു​​ന്നേ​​റി. എ​​ന്നാ​​ൽ ന​​ഗ​​ര​​മേ​​ഖ​​ല​​യി​​ലെ വ​​നി​​ത​​ക​​ളു​​ടെ തൊ​​ഴി​​ൽ പ​​ങ്കാ​​ളി​​ത്തം 25.9 ശ​​ത​​മാ​​ന​​വു​​മാ​​യി മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​ർ​​ന്നു.

തൊ​​ഴി​​ൽ ഉ​​യ​​ർ​​ന്നു

ജോ​​ലി ചെ​​യ്യു​​ന്ന​​വ​​രോ ജോ​​ലി അ​​ന്വേ​​ഷി​​ക്കു​​ന്ന​​വ​​രോ ജോ​​ലി ചെ​​യ്യാ​​ൻ സ​​ന്ന​​ദ്ധ​​രാ​​യ​​വ​​രോ ആ​​യ ജ​​ന​​ങ്ങ​​ളു​​ടെ അ​​നു​​പാ​​തം അ​​ള​​ക്കു​​ന്ന മൊ​​ത്ത​​ത്തി​​ലു​​ള്ള എ​​ൽ​​എ​​ഫ്പി​​ആ​​ർ സെ​​പ്റ്റം​​ബ​​റി​​ലെ 55.5 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 55.7 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. തൊ​​ഴി​​ലു​​ള്ള ജ​​ന​​ങ്ങ​​ളു​​ടെ അ​​നു​​പാ​​തം അ​​ള​​ക്കു​​ന്ന വ​​ർ​​ക്ക​​ർ പോ​​പ്പു​​ലേ​​ഷ​​ൻ റേ​​ഷ്യോ (ഡ​​ബ്ല്യു​​പി​​ആ​​ർ) ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 52.7 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 53 ശ​​ത​​മാ​​ന​​മാ​​യി മെ​​ച്ച​​പ്പെ​​ട്ടു.

സെ​​പ്റ്റം​​ബ​​റി​​ലെ 58 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് എ​​ൽ​​എ​​ഫ്പി​​ആ​​ർ 58.4 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ന്ന​​തോ​​ടെ ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ലാ​​ണ് കൂ​​ടു​​ത​​ൽ മെ​​ച്ച​​പ്പെ​​ട​​ൽ ഉ​​ണ്ടാ​​യ​​ത്. എ​​ന്നാ​​ൽ ന​​ഗ​​ര​​മേ​​ഖ​​ല​​യി​​ൽ ഇ​​ത് 50.7 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 50.5 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കു നേ​​രി​​യ താ​​ഴ്ച​​യു​​ണ്ടാ​​യി.

വ​​നി​​ത​​ക​​ളു​​ടെ തൊ​​ഴി​​ലി​​ല്ലാ​​യ്ത​​മ നി​​ര​​ക്ക് സെ​​പ്റ്റം​​ബ​​റി​​ലെ 5.2 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് അ​​ഞ്ചു ശ​​ത​​മാ​​ന​​മാ​​യി താ​​ഴ്ന്നു. പു​​രു​​ഷന്മാ​​രു​​ടേ​​ത് 4.9 ശ​​ത​​മാ​​ന​​ത്തി​​ൽ തു​​ട​​ർ​​ന്നു.

Latest News

Corehub Up