Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fertility Rate

ഇ​ന്ത്യ​യി​ലെ ജ​ന​ന​നി​ര​ക്കി​ൽ വ​ൻ ഇ​ടി​വ്; ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 'റീ​പ്ലേ​സ്‌​മെ​ന്‍റ് നി​ര​ക്കി​ന്' താ​ഴേ​ക്ക്; ആ​ശ​ങ്ക പ​ങ്കു​വെ​ച്ച് ഇ​ലോ​ൺ മ​സ്കും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജ​ന​സം​ഖ്യാ വ​ള​ർ​ച്ചാ നി​ര​ക്കി​ൽ നി​ർ​ണാ​യ​ക​മാ​യ ഘ​ട്ട​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സാ​മ്പി​ൾ ര​ജി​സ്ട്രേ​ഷ​ൻ സി​സ്റ്റം സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ റി​പ്പോ​ർ​ട്ട് 2024 പു​റ​ത്ത്. രാ​ജ്യ​ത്തെ മൊ​ത്തം ജ​ന​ന​നി​ര​ക്ക് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ജ​ന​സം​ഖ്യാ സ്ഥി​ര​ത നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ 'റീ​പ്ലേ​സ്‌​മെ​ന്‍റ് നി​ര​ക്കി​ന്' താ​ഴെ​യെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

ഒ​രു ത​ല​മു​റ​യി​ൽ നി​ന്ന് അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് ജ​ന​സം​ഖ്യ കു​റ​യാ​തെ നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ഒ​രു സ്ത്രീ​ക്ക് ശ​രാ​ശ​രി 2.1 കു​ട്ടി​ക​ൾ എ​ന്ന നി​ര​ക്കി​ൽ ജ​ന​നം ന​ട​ക്ക​ണം. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ നി​ല​വി​ലെ ദേ​ശീ​യ ജ​ന​ന​നി​ര​ക്ക് 1.9 ആ​യി കു​റ​ഞ്ഞു. നി​ല​വി​ൽ 145 കോ​ടി​യി​ല​ധി​കം ജ​ന​സം​ഖ്യ​യു​ള്ള ഇ​ന്ത്യ, 2023-ൽ ​ചൈ​ന​യെ മ​റി​ക​ട​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യി മാ​റി​യി​രു​ന്നെ​ങ്കി​ലും, പു​തി​യ ക​ണ​ക്കു​ക​ൾ ഭാ​വി​യി​ൽ ജ​ന​സം​ഖ്യാ ഇ​ടി​വി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

ഈ ​വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് പ്ര​മു​ഖ വ്യ​വ​സാ​യി​യും സ്പേ​സ് എ​ക്സ് മേ​ധാ​വി​യു​മാ​യ ഇ​ലോ​ൺ മ​സ്ക് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​ച്ച വാ​ക്കു​ക​ളും ശ്ര​ദ്ധേ​യ​മാ​യി. രാ​ജ്യ​ത്ത് ഏ​റ്റ​വും കു​റ​ഞ്ഞ ജ​ന​ന​നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഡ​ൽ​ഹി​യി​ലാ​ണ് (1.2). ഇ​ത് ഫി​ൻ​ല​ൻ​ഡ് പോ​ലു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളേ​ക്കാ​ൾ കു​റ​വാ​ണ്.

ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നി​വ​യ്‌​ക്കൊ​പ്പം കേ​ര​ള​ത്തി​ലും ജ​ന​ന​നി​ര​ക്ക് 1.3 എ​ന്ന വ​ള​രെ കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ആ​കെ ആ​റ് സം​സ്ഥാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ 2.1 എ​ന്ന പ​രി​ധി​ക്ക് മു​ക​ളി​ലു​ള്ള​ത്. ബി​ഹാ​ർ (2.9), ഉ​ത്ത​ർ​പ്ര​ദേ​ശ് (2.6), മ​ധ്യ​പ്ര​ദേ​ശ് (2.4), രാ​ജ​സ്ഥാ​ൻ (2.3) എ​ന്നി​വ​യാ​ണ് ജ​ന​ന​നി​ര​ക്കി​ൽ മു​ന്നി​ൽ.

Latest News

Corehub Up